Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഭക്ഷ്യസുരക്ഷാ പരിശോധന; സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ് രൂപീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി സംസ്ഥാനത്ത് സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (ഇന്‍റലിജൻസ്) രൂപീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തര സാഹചര്യങ്ങൾ അന്വേഷിക്കുക, ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുക, കമ്മിഷണർക്ക് റിപ്പോർട്ട് നൽകുക, മായം കലർന്ന ഭക്ഷ്യവസ്തുക്കൾ വിപണിയിലെത്തുന്നതിന് മുമ്പ് തന്നെ തടയാൻ രഹസ്യാത്മകമായി അന്വേഷിച്ച് റിപ്പോർട്ട് നൽകുക തുടങ്ങിയ കാര്യങ്ങൾക്കാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്.

ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ഒരു ക്ലർക്ക് എന്നിവരാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിലുള്ളത്.

ഭക്ഷ്യവിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേർക്കൽ, അവയുടെ ഉൽപാദന കേന്ദ്രങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുക, ഭക്ഷ്യവിഷബാധ വേഗത്തിൽ നിയന്ത്രിക്കുന്നതിനുള്ള ഇടപെടൽ, അന്വേഷണം, റിപ്പോർട്ടിംഗ്, ഏകോപന പ്രവർത്തനങ്ങൾ തുടങ്ങിയവ നടത്തുക, ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്തി നടപടിയെടുക്കുക, ഹെൽത്ത് സപ്ലിമെന്‍റുകളുടെയും ഫുഡ് സപ്ലിമെന്‍റുകളുടെയും നിർമ്മാണ രീതികളെക്കുറിച്ചുള്ള അന്വേഷണം, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ആവശ്യമായ വിവരങ്ങൾ കമ്മിഷണർക്ക് റിപ്പോർട്ട് ചെയ്യുക തുടങ്ങിയവയാണ് സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്‍റെ ചുമതല.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...