Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അമ്മയുടെ മൃതദേഹം മക്കളെ കാണിക്കാൻ വിസമ്മതിച്ച് ഭർതൃവീട്ടുകാർ; യുവതിയുടെ സംസ്കാരം വൈകുന്നു

തൃശൂർ: അമ്മയുടെ മൃതദേഹം മക്കളെ കാണിക്കുന്നില്ലെന്ന് പരാതി. ഇതേതുടർന്ന് തൃശൂരിലെ യുവതിയുടെ അന്ത്യകർമങ്ങൾ വൈകി. പാവറട്ടി സ്വദേശിനി ആശയുടെ ശവസംസ്കാരമാണ് വൈകുന്നത്. ആശയുടെ രണ്ട് ആൺമക്കളെ ഭർതൃവീട്ടുകാർ മൃതദേഹം കാണിക്കാൻ കൊണ്ടുവരില്ല എന്ന് പറഞ്ഞതാണ് കാരണം. ആശയുടെ മക്കൾക്ക് 10ഉം 4ഉം വയസാണ് പ്രായം.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ആശ ഭർതൃവീട്ടിൽ കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അടുത്ത ദിവസം മരിച്ചു. സന്തോഷും ആശയുടെയും കുടുംബാംഗങ്ങൾ ആശുപത്രിയിലുണ്ടായിരുന്നു. ആശയും സന്തോഷും വിവാഹിതരായിട്ട് 12 വർഷമായി. മക്കളെ അന്ത്യകർമങ്ങൾക്ക് വിടാതെ സന്തോഷിന്‍റെ ബന്ധുക്കളാണ് തടഞ്ഞുവെച്ചിരിക്കുന്നത്.

ഭർതൃവീട്ടിലെ പീഡനം മൂലമാണ് ആശ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. തൃശൂർ നാട്ടിക സ്വദേശിയായ ഭർത്താവ് സന്തോഷിന്‍റെ വീട്ടുകാരോട് അഭ്യർത്ഥിച്ചിട്ടും മക്കളെ വിട്ടയക്കുന്നില്ലെന്നാണ് പരാതി. രണ്ട് ദിവസം മുമ്പാണ് ആശ മരിച്ചത്. സംസ്കാരം ഇന്ന് രാവിലെ 10ന് പാവറട്ടിയിലെ വസതിയിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ കുട്ടികൾ എത്താത്തതിനാൽ ശവസംസ്കാര ചടങ്ങുകൾ വൈകുകയാണ്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...