Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കർണ്ണാടക ക്വാറി ഇടപാട്; ചോദ്യം ചെയ്യലിനായി അൻവർ വീണ്ടും ഇഡിക്ക് മുന്നിൽ

കൊച്ചി: കർണാടക ക്വാറി ഇടപാടുമായി ബന്ധപ്പെട്ട് പി വി അൻവർ എംഎൽഎ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരായി. ഇത് മൂന്നാം തവണയാണ് അൻവർ ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നത്. കർണാടക ക്വാറി ഇടപാടിലാണ് അന്വേഷണമെങ്കിലും പി.വി അൻവറിന്‍റെ 10 വർഷത്തെ സാമ്പത്തിക ഇടപാടുകൾ ഇ.ഡി പരിശോധിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

മലപ്പുറത്തടക്കം ഭൂമി വാങ്ങിയതും വിദേശ ബിസിനസിലെ കള്ളപ്പണ ഇടപാടും അന്വേഷണ പരിധിയിലുണ്ട്. ക്വാറിയിൽ ഓഹരി വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്ന് വ്യവസായിയും മലപ്പുറം സ്വദേശിയുമായ സലീം ഇ.ഡിക്ക് മൊഴി നൽകിയിരുന്നു.

ഇതടക്കമുള്ള നിരവധി പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. മാധ്യമങ്ങളുടെ ധാരണയുടെ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചണെന്നാണെന്നും ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നും രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷം അൻവർ പറഞ്ഞിരുന്നു. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...