Tuesday, January 31, 2023

മണ്ണ് മാഫിയാ ബന്ധം; മംഗലപുരം പൊലീസ് സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥർക്കും സ്ഥലംമാറ്റം

തിരുവനന്തപുരം: ഗുണ്ടകളുമായും മണൽ മാഫിയയുമായുമുള്ള ബന്ധം വ്യക്തമായതോടെ മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും മാറ്റി. അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്ത റൂറൽ പൊലീസ് സൂപ്രണ്ട് ഡി ശിൽപ 25 പേരെ സ്ഥലം മാറ്റി. സ്റ്റേഷനിലെ സ്വീപ്പർ തസ്തികയിലുള്ളവരെ മാറ്റിയില്ല. 25 പേരെയും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് മാറ്റിയത്. പകരം 25 പേരെ സ്റ്റേഷനിൽ നിയമിക്കുകയും ചെയ്തു.

ഗുണ്ടാ ബന്ധത്തിൽ എസ്.എച്ച്.ഒ സജേഷിനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. അനൂപ് കുമാർ, ജയൻ, സുധി കുമാർ, ഗോപകുമാർ, കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. അഴിമതിക്ക് കൂട്ടു നിന്നതിന് അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തതായും മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തിൽ മുഴുവൻ ഉദ്യോഗസ്ഥരെയും മാറ്റാൻ തീരുമാനിച്ചതായുമാണ് വിവരം.

ഗുണ്ടാ, ക്രിമിനൽ ബന്ധത്തിന്‍റെ പേരിൽ കൂടുതൽ പൊലീസുകാർക്കെതിരെ ഇന്ന് നടപടിയുണ്ടാകുമെന്നാണ് സൂചന. അയിരൂർ എസ്. എച്ച്. ഒ ജെ എസ് അനിൽ, മലയിൻകീഴ് എസ്.എച്ച്.ഒ ആയിരുന്ന സൈജു എന്നിവർക്കെതിരെയാകും നടപടി സ്വീകരിക്കുക.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles