Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മുഖ്യമന്ത്രിയുടേത് രാഷ്ട്രീയ പാപ്പരത്തം: ആലപ്പുഴ മെഡിക്കൽ കോളജ് വിവാദത്തിൽ സുധാകരൻ

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ ഉദ്ഘാടനത്തിൽ നിന്ന് കെ.സി വേണുഗോപാലിനെ ഒഴിവാക്കിയത് മുഖ്യമന്ത്രി അൽപ്പത്തരത്തിന്റെ പ്രതിരൂപമാണെന്നതിന്‍റെ തെളിവാണെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ എം.പി. യു.പി.എ സർക്കാരിന്റെ കാലത്ത് കെ.സി വേണുഗോപാൽ എം.പിയുടെ ശ്രമഫലമായാണ് പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പി.എം.എസ്.എസ്.വൈ) പ്രകാരം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്‍റെ നിർമ്മാണത്തിന് 120 കോടി രൂപ അനുവദിച്ചതെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ ജി.സുധാകരൻ പോലും പറഞ്ഞിരുന്നു.

പദ്ധതി നടത്തിപ്പിന് ആവശ്യമായ എല്ലാ ഇടപെടലുകളും ഏകോപനവും നടത്തിയത് കെ.സി വേണുഗോപാൽ ആണ് എന്നത് വസ്തുതയാണ്. എന്നാൽ പദ്ധതി പൂർത്തിയാക്കി ആശുപത്രി ഉദ്ഘാടനം ചെയ്യുമ്പോൾ ക്ഷണിക്കാതിരുന്നത് മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും സങ്കുചിത മനോഭാവം കൊണ്ടാണ്. ഉദ്ഘാടന ചടങ്ങിലേക്ക് കെ.സി വേണുഗോപാൽ എം.പിയെ ക്ഷണിക്കണമെന്ന് ആവശ്യമുയർന്നപ്പോൾ ആരൊക്കെയാണ് പങ്കെടുക്കേണ്ടതെന്ന് തീരുമാനിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് സംഘാടക സമിതി അംഗം എച്ച്.സലാം എം.എൽ.എ പറഞ്ഞു.

ആശുപത്രി നിർമ്മാണത്തിന്‍റെ വിജയത്തിനായി പ്രവർത്തിച്ചവരെ ഒഴിവാക്കാനുള്ള സർക്കാർ നീക്കത്തെ വിമർശിക്കാൻ ജി സുധാകരൻ കാണിച്ച മനസിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ആലപ്പുഴ ജില്ലയിലെ ആരോഗ്യ മേഖലയിലെ പോരായ്മകൾ പരിഹരിക്കാൻ നിരന്തരം ഇടപെട്ട കെ.സി വേണുഗോപാലിനെ അപമാനിച്ച സർക്കാർ നടപടി അപലപനീയമാണെന്നും ഇത് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ പാപ്പരത്തമാണെന്നും സുധാകരൻ പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...