Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

യുഎഇയിൽ പ്രവാസി ഇന്ത്യക്കാർക്ക് പാസ്പോർട്ട് സേവനം ഇനി ആഴ്ചയിൽ 7 ദിവസവും

ദുബായ്/അബുദാബി: പ്രവാസി ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിൽ പോലും ഇന്ത്യൻ പാസ്പോർട്ട് സേവനം ലഭ്യമാക്കുന്നതിനായി ബിഎൽഎസ് ഇന്‍റർനാഷണലിന്‍റെ മൂന്ന് കേന്ദ്രങ്ങൾ ആഴ്ചയിൽ ഏഴ് ദിവസം പ്രവർത്തിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ദുബായിൽ രണ്ട് കേന്ദ്രങ്ങളും ഷാർജയിൽ ഒരു കേന്ദ്രവും ഞായറാഴ്ചകളിൽ പ്രവർത്തിക്കും.

സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമത്തിനായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രത്യേക താൽപ്പര്യം കണക്കിലെടുത്താണ് ഈ സംവിധാനം ഏർപ്പെടുത്തിയതെന്ന് മന്ത്രി വിശദീകരിച്ചു.  മറ്റ് എമിറേറ്റുകളിൽ ഈ സംവിധാനം ഏർപ്പെടുത്തുന്നത് പിന്നീട് പരിഗണിക്കും. വാരാന്ത്യമായ ഞായറാഴ്ചകളിൽ സേവനം ലഭ്യമാകുന്നതിനാൽ, കോൺസൽ സേവനങ്ങൾക്കായി തൊഴിലാളികൾക്ക് പ്രവൃത്തി ദിവസം അവധി എടുക്കുന്നത് ഒഴിവാക്കാം.

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ സംഘടനാ പ്രതിനിധികളുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിമാന ടിക്കറ്റ് നിരക്ക് വർദ്ധന, വോട്ടവകാശം തുടങ്ങിയ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങൾ സംഘടനാ ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയം ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി തീരുമാനമെടുക്കാമെന്നും മന്ത്രി ഉറപ്പു നൽകി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...