Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഗാഡ്ഗിലിനെ പോലുള്ളവര്‍ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടു: വനം മന്ത്രി

കോഴിക്കോട്: മാധവ് ഗാഡ്ഗിലിനെപ്പോലുള്ളവർ മലയോര ജനതയുടെ മനസില്‍ തീകോരിയിട്ടെന്ന വിമർശനവുമായി വനംമന്ത്രി എ കെ ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് വന്നതു മുതല്‍ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കര്‍ഷകര്‍ക്കുള്ളതെന്നും മന്ത്രി പറഞ്ഞു.

ആരെയും കൊല്ലാനല്ല ഒരു സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന സാഹചര്യത്തിലേക്കാണു കാര്യങ്ങൾ പോകേണ്ടത്. വന്യമൃഗങ്ങൾക്കും മനുഷ്യർക്കും അവരുടേതായ അവകാശങ്ങളുണ്ട്. ഇവ രണ്ടും ലോകത്തിന്‍റെ സൃഷ്ടികളാണെന്ന വസ്തുത മറക്കരുതെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.

പാലക്കാട് പിടി 7 നെ പിടികൂടുന്നത് ഇതുവരെ വനം വകുപ്പ് നടത്തിയതിൽ വച്ച് ഏറ്റവും വലിയ ദൗത്യമാണെന്നും മന്ത്രി പറഞ്ഞു. വന്യമൃഗശല്യം ഇല്ലാതാക്കാൻ വൈത്തിരി മോഡല്‍ ജനകീയ പ്രതിരോധം മാതൃകയാക്കുമെന്നും മന്ത്രി പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...