Sunday, January 29, 2023

തിരുവനന്തപുരത്ത് ഡിജെ പാർട്ടികൾക്ക് പൊലീസിന്‍റെ മാർഗ നിർദ്ദേശം

തിരുവനന്തപുരം: തിരുവനന്തപുരം നഗരപരിധിയിൽ ഡിജെ പാർട്ടികൾക്ക് പൊലീസ് മാർഗ്ഗനിർദ്ദേശങ്ങൾ. ഡിജെ പാർട്ടി സ്പോൺസർ ചെയ്യുന്ന വ്യക്തികളുടെ വിശദാംശങ്ങൾ അറിയിക്കാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്.

പരിപാടിയിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കണമെന്നും ഹോട്ടലുകളിലെയും ബാറുകളിലെയും ജീവനക്കാർക്ക് പൊലീസ് ക്ലിയറൻസ് വേണമെന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്. പാർക്കിംഗ് സ്ഥലത്ത് ഉൾപ്പെടെ സിസിടിവി ക്യാമറകൾ ആവശ്യമാണെന്നും മയക്കുമരുന്നോ ആയുധങ്ങളോ അനുവദിക്കില്ലെന്നും പൊലീസ് പറഞ്ഞു.

മദ്യവും ഭക്ഷണവും നിശ്ചിത സമയത്ത് മാത്രം നൽകിയാൽ മതിയെന്നും പൊലീസ് നിർദ്ദേശിച്ചു. തുറസ്സായ സ്ഥലത്ത് മൈക്ക് പ്രവർത്തിപ്പിക്കാൻ അനുമതി തേടണമെന്നും ശബ്ദ പരിധി കവിയാതിരിക്കാൻ ഡെസിബെൽ മീറ്റർ സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. 

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles