Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം; അംഗീകാരം നൽകി ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പുതുവർഷത്തിലെ ആദ്യ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. സർക്കാർ-ഗവർണർ തർക്കം നിലനിൽക്കുന്ന സമയത്താണ് നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നൽകിയതെന്നത് ശ്രദ്ധേയമാണ്.

മന്ത്രി സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഗവർണർ സമയം അനുവദിച്ചതോടെയാണ് സർക്കാർ-ഗവർണർ തർക്കം ശമിച്ചത്. കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് മന്ത്രിസഭ അംഗീകാരം നൽകിയത്. മാറ്റങ്ങളൊന്നും വരുത്താതെയാണ് ഗവർണർ പ്രസംഗത്തിന്‍റെ പകർപ്പ് സർക്കാരിന് മടക്കി നൽകിയത്. കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങളുണ്ടെങ്കിലും അവയെല്ലാം കഴിയുന്നത്ര മയപ്പെടുത്തിയാണ് പ്രസംഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രസഹായം വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ടാണ് പ്രധാന വിമർശനം. 2020 ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പരാമർശങ്ങൾ നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയതിനെ തുടർന്ന് ഗവർണറും സർക്കാരും ഏറ്റുമുട്ടിയിരുന്നു. പ്രസംഗത്തിന്‍റെ പതിനെട്ടാം ഖണ്ഡികയിലായിരുന്നു പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമർശനം. പരാമർശം നീക്കാൻ ഗവർണർ നിർദ്ദേശിച്ചെങ്കിലും സർക്കാർ തയ്യാറായില്ല.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...