Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മദ്യപസംഘം ആക്രമിച്ചയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം: കൊല്ലം ആയൂരിൽ മദ്യപസംഘത്തിന്റെ ആക്രമണത്തിനിരയായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശി അജയകുമാറാണ് മരിച്ചത്. മകളോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിനാണ് ഒരു കൂട്ടം മദ്യപാനികൾ അദ്ദേഹത്തെ ആക്രമിച്ചത്. തൊട്ടുപിന്നാലെ അജയകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. മദ്യപരുടെ ആക്രമണത്തിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്നാണ് പരാതി.

ബുധനാഴ്ചയാണ് സംഭവം നടന്നത്. പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളോടൊപ്പം ബൈക്കിൽ വരികയായിരുന്നു അജയകുമാർ. ഈ സമയം നാലുപേർ ഒരുമിച്ച് മദ്യപിക്കുകയായിരുന്നു. വഴിമധ്യേ, വിദ്യാർത്ഥിനിയായ മകളോട് അവർ മോശമായി സംസാരിച്ചു. തുടർന്ന് മകളെ വീട്ടിൽ ഇറക്കി തിരികെ പോയി ചോദിക്കുകയായിരുന്നു. ഇതിന്‍റെ പേരിൽ അജയകുമാർ ക്രൂരമായ മർദ്ദനമാണ് നേരിട്ടത്. ദേഹമാസകലം മർദ്ദനമേറ്റതായും വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതായുമാണ് വിവരം.

സംഭവത്തിന് ശേഷം വീട്ടിലെത്തിയ അജയകുമാർ മുറിയിൽ കിടക്കുകയായിരുന്നു. ഭക്ഷണം കഴിക്കാൻ പോലും പുറത്തിറങ്ങിയില്ലെന്ന് ഭാര്യ ദീപ്തി പറഞ്ഞു. വ്യാഴാഴ്ച വൈകീട്ട് ആറരയോടെ പുറത്തുപോയ ഇദ്ദേഹത്തെ പിന്നീട് സമീപത്തെ പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടവും അന്ത്യകർമങ്ങളും കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. തുടർന്ന് കുടുംബം ഇന്ന് പൊലീസിൽ പരാതി നൽകി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...