Tuesday, January 31, 2023

പൊലീസിൽ വിവരമറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി; കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപണം

തിരുവനന്തപുരം: പൊലീസിൽ വിവരമറിയിച്ചതിന് ശേഷം യുവാവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശി അമൽജിത്താണ് (28) തൂങ്ങി മരിച്ചത്. തൊടുപുഴ പൊലീസ് കള്ളക്കേസിൽ കുടുക്കിയെന്നാണ് യുവാവിന്‍റെ ആരോപണം. ഇന്നലെ രാത്രി 10 മണിയോടെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ചറിയിച്ച ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.

തൊടുപുഴ സ്വദേശിനിയാണ് അമൽജിത്തിന്‍റെ ഭാര്യ. അമൽജിത്തുമായി രണ്ടാം വിവാഹമായിരുന്നു ഇവരുടേത്. ഗർഭിണിയായിരിക്കുമ്പോൾ ആദ്യ ഭർത്താവ് ഉപദ്രവിക്കാൻ ശ്രമിക്കുകയും, അമല്‍ജിത്ത് തടയുകയും തുടർന്ന് സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം 49 ദിവസത്തോളം അമൽജിത്ത് ജയിലിലായിരുന്നു.

മാനസിക വിഭ്രാന്തിയുണ്ടെന്ന് കാണിച്ച് 15 ദിവസത്തോളം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചുവെന്നും ആദ്യ ഭർത്താവിനെതിരെ കേസെടുക്കാതെ തന്നെ പീഡിപ്പിച്ചെന്നും ഫോൺ സംഭാഷണത്തിൽ ആരോപിക്കുന്നു. ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് സുഹൃത്തുക്കൾക്ക് അയച്ചുകൊടുത്ത ശേഷം അമൽജിത്ത് തൂങ്ങിമരിക്കുകയായിരുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles