Connect with us

Hi, what are you looking for?

KERALA NEWS

സ്ത്രീകളെ അനുമതിയില്ലാതെ തൊടാന്‍ പാടില്ലെന്ന് ആണ്‍കുട്ടികള്‍ പഠിച്ചിരിക്കണം: ഹൈക്കോടതി

കൊച്ചി: സ്ത്രീകളോട് ആദരവ് പ്രകടിപ്പിക്കുന്നത് പഴഞ്ചന്‍രീതിയല്ലെന്ന് ആൺകുട്ടികൾ തിരിച്ചറിയണമെന്ന് ഹൈക്കോടതി. അനുവാദമില്ലാതെ സ്ത്രീകളെ തൊടരുതെന്ന് ആൺകുട്ടികൾ പഠിച്ചിരിക്കണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കാമ്പസിൽ പെണ്‍കുട്ടികളോടു അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പ്രിന്‍സിപ്പല്‍ നടപടിയെടുത്തത് ചോദ്യംചെയ്ത് കൊല്ലത്തെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി നൽകിയ ഹർജിയിലാണ് ഉത്തരവ്.

സ്കൂളുകളിലും കോളേജുകളിലും വിദ്യാർത്ഥികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിച്ചുവരികയാണെന്ന് കോടതി നിരീക്ഷിച്ചു. പ്രൈമറി ക്ലാസുകൾ മുതൽ വിദ്യാർത്ഥികളിൽ മൂല്യങ്ങൾ വളർത്താനുള്ള ശ്രമങ്ങൾ നടത്തണം. ആൺകുട്ടികളിൽ ചെറുപ്പം മുതലേ ലിംഗവിവേചന മനോഭാവമുണ്ട്. ദുർബലരായ പുരുഷൻമാരാണ് സ്ത്രീകളെ ഉപദ്രവിച്ച് ആധിപത്യം പുലർത്തുന്നതെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നും കോടതി പറഞ്ഞു.

മധ്യകാല പണ്ഡിതനും ചിന്തകനുമായ ഇബ്നുൽ ഖയ്യിം അൽ ജൗസിയയുടെ വാക്കുകൾ വിധിയില്‍ ഉദ്ധരിച്ചിട്ടുണ്ട്: “സ്ത്രീകൾ സമൂഹത്തിന്‍റെ ഒരു പകുതി തന്നെയാണ്. അവരാണ് മറ്റേ പകുതിക്ക് ജൻമം നൽകുന്നത്. അങ്ങനെ അവര്‍ ഈ സമൂഹം തന്നെയാകുന്നു”.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...