Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ; ഉടൻ ഒഴിപ്പിക്കില്ല, വീടൊഴിയാന്‍ സമയം നല്‍കും

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ഭാരവാഹികളുടെ വീടുകളും സ്വത്തുക്കളും കണ്ടുകെട്ടുന്ന നടപടികൾ റവന്യൂവകുപ്പ് ആരംഭിച്ചിട്ടുണ്ടെങ്കിലും ആളുകളെ ഉടൻ ഒഴിപ്പിക്കില്ല. ജപ്തിനോട്ടീസ് ലഭിച്ചവർക്ക് വീട് ഒഴിയാൻ സമയം നൽകിയിട്ടുണ്ട്.

റവന്യൂ റിക്കവറി നിയമത്തിൻ്റെ സെക്ഷൻ 36 പ്രകാരം സ്വത്തുക്കള്‍ സര്‍ക്കാര്‍ അധീനതയിലേക്കാക്കുന്ന നടപടികളാണ് നടക്കുന്നത്. വീടിന്‍റെയും സ്ഥലത്തിന്‍റെയും വില നിശ്ചയിച്ച ശേഷം ലേല നടപടികൾ ആരംഭിക്കും.

1968ലെ കേരള റവന്യൂ റിക്കവറി ആക്ട് പ്രകാരം സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ള തുക ഈടാക്കുന്നതിന് ഒരു വ്യക്തിയുടെ സ്ഥാവര, ജംഗമ വസ്തുക്കള്‍ കണ്ടുകെട്ടുന്നതിന് റവന്യൂ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. ജപ്തി ചെയ്യുന്നതിന് മുമ്പ് വ്യക്തിക്ക് മുൻകൂർ ഡിമാൻഡ് നോട്ടീസ് നൽകിയിരിക്കണമെന്ന് നിയമത്തിലെ 7, 34 വകുപ്പുകൾ പ്രകാരം വ്യവസ്ഥയുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...