Connect with us

Hi, what are you looking for?

KERALA NEWS

കേന്ദ്രത്തിനെതിരായ വിമർശനം മയപ്പെടുത്തിയത് ഗവർണർ-സർക്കാർ ഒത്തുകളി: വി ഡി സതീശൻ

കൊച്ചി: നയപ്രഖ്യാപനത്തിൽ കേന്ദ്രത്തിനെതിരായ വിമർശനം മയപ്പെടുത്തിയത് ഗവർണർ-സർക്കാർ ഒത്തുകളിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുഖ്യമന്ത്രിയോടോ ഗവർണറോടോ ഒപ്പമല്ല പ്രതിപക്ഷം എന്ന് എല്ലായ്പ്പോഴും പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ നടക്കുന്നത് കൊടുക്കൽ വാങ്ങലും ഒത്തുതീർപ്പുമാണെന്നും സതീശൻ പറഞ്ഞു.

“സർക്കാർ എപ്പോഴെങ്കിലും പ്രതിക്കൂട്ടിലായാൽ ഉടനെ മുഖ്യമന്ത്രി-ഗവർണർ ഏറ്റുമുട്ടൽ പൊട്ടിപ്പുറപ്പെടും. പിന്നീട് എല്ലാ മാധ്യമങ്ങളും അതിന്‍റെ പിന്നാലെ പോകും. സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ മാത്രമാണ് അവർ പരസ്പരം പോരടിക്കുന്നത്. പിന്നീട് എല്ലാം ശരിയാവും. ഒത്തുതീർപ്പ് നടത്തിയാണ് സർവ്വകലാശാലകളെ ഒരു പരുവത്തിലെത്തിച്ചത്. സംസ്ഥാനത്തെ സി.പി.എമ്മും കേന്ദ്രത്തിലെ സംഘപരിവാറും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്റെ തുടർച്ചയാണ് കേരളത്തിലെ സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം. ബി.ജെ.പി വിരുദ്ധ ഭരണമുള്ള മറ്റ് സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ഗവർണർ ഏറ്റുമുട്ടുമ്പോൾ ഇവിടെ ഒത്തുതീർപ്പ് മാത്രമേ ഉള്ളൂ.” -വി.ഡി സതീശൻ പറഞ്ഞു.

നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷത്തിന് ഉന്നയിക്കാൻ നിരവധി ജനകീയ പ്രശ്നങ്ങളുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് സംസ്ഥാനം നീങ്ങുന്നത്. ബജറ്റ് വെറുമൊരു പ്രസംഗമായി ചുരുങ്ങാൻ പോവുകയാണ്. ബജറ്റിൽ പറയുന്ന പദ്ധതികളൊന്നും നടപ്പാക്കാൻ സർക്കാരിന്റെ പക്കൽ പണമില്ല. നികുതി വരുമാനം കുറയുന്നതും ചെലവ് വർദ്ധിക്കുന്നതും കാരണം ഖജനാവ് ക്ഷയിച്ചു. നാടിനെ എങ്ങനെ തകർക്കാമെന്നതിന്‍റെ ഉദാഹരണമാണ് സർക്കാരിന്റെ സാമ്പത്തിക മാനേജ്മെന്‍റ്. വികസന പ്രവർത്തനങ്ങളും സാമൂഹ്യ സുരക്ഷാ പദ്ധതികളും അവതാളത്തിലാണ്. ഏറെ കൊട്ടിഘോഷിക്കപ്പെട്ട കിഫ്ബി വേണ്ടെന്ന് തീരുമാനിച്ചു. ബഫർ സോൺ, തീരദേശ മേഖലയിലെ പ്രശ്നങ്ങൾ, സർക്കാർ സംഭരണം തകർന്നതിനെ തുടർന്നുണ്ടായ കാർഷിക മേഖലയിലെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...