Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

പൊലീസ്–ഗുണ്ടാ ബന്ധത്തിലെ അന്വേഷണം; ഉന്നതരെ ഒഴിവാക്കി, ഡിജിപിയുടെ കത്ത് പുറത്ത്

തിരുവനന്തപുരം: ഐ.പി.എസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ തൊടാതെ പൊലീസിലെ ഗുണ്ടാ ബന്ധത്തിന്‍റെ പേരിലെ ശുദ്ധി കലശം. ഉന്നത ഉദ്യോഗസ്ഥരുടെ ഗുണ്ടാ ബന്ധത്തെക്കുറിച്ച് അന്വേഷണമോ നടപടിയോ ഇല്ല. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെട്ടവരേക്കുറിച്ചുള്ള ഡി.ജി.പിയുടെ വിവരശേഖരണത്തിൽ നിന്ന് എസ്.പി മുതൽ മുകളിലോട്ടുള്ളവരെ ഒഴിവാക്കിയിട്ടുണ്ട്.

2018 ഏപ്രിൽ ആറിന് വരാപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എറണാകുളം റൂറൽ എസ്.പി എ.വി ജോർജ് ഉൾപ്പെടെ പത്തിലധികം പൊലീസുകാർക്കെതിരെ ആരോപണമുയർന്നിരുന്നു. ഒടുവിൽ മേലുദ്യോഗസ്ഥർ അന്വേഷിച്ച കുറ്റപത്രം എത്തിയപ്പോൾ എസ്.പി സാക്ഷിയായി രക്ഷപ്പെടുകയും താഴേത്തട്ടിലുള്ള പൊലീസുകാർ മാത്രം കുടുങ്ങുകയും ചെയ്തു.

കുറ്റകൃത്യത്തിൽ ഉൾപ്പെട്ട പൊലീസുകാരുടെ വിശദാംശങ്ങൾ ശേഖരിക്കാൻ ഡി.ജി.പി എഴുതിയ കത്ത് ഇതിന് തെളിവാണ്. സിവിൽ പൊലീസ് ഓഫീസർ മുതൽ ഡി.വൈ.എസ്.പി വരെയുള്ളവരുടെ വിവരങ്ങൾ മാത്രം ശേഖരിക്കണമെന്നാണ് പറയുന്നത്. ഇതിനർത്ഥം എസ്പി മുതല്‍ ഉന്നതങ്ങളിലുള്ളവർ കുറ്റകൃത്യങ്ങൾ ചെയ്താലും പ്രശ്നമില്ല എന്നുതന്നെ.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...