Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കലോത്സവ ഭക്ഷണ വിവാദം; നിലപാട് വ്യക്തമാക്കി സ്പീക്കർ

തിരുവനന്തപുരം: കലോത്സവ ഭക്ഷണ വിവാദത്തിൽ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ. കലോത്സവത്തിന് വെജിറ്റേറിയൻ ഭക്ഷണം നൽകുന്നതാണ് പ്രായോഗികം. ബിരിയാണി കഴിച്ച് ആർക്കെങ്കിലും നൃത്തം ചെയ്യാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചു. ഒരു വ്യക്തി എന്ന നിലയിലാണ് തന്‍റെ അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

“ഞാൻ നോൺ-വെജിറ്റേറിയൻ ആണ്. പ്രായോഗിക വശത്തെക്കുറിച്ചും നാം ചിന്തിക്കേണ്ടേ. ആളുകൾ കൂട്ടമായി വരുന്നിടത്ത് വെജിറ്റേറിയൻ ആയിരിക്കും പ്രായോഗികം. കുട്ടികളുടെ ശ്രദ്ധ പൂർണ്ണമായും അവർ പങ്കെടുക്കുന്ന പ്രോഗ്രാമുകളിലായിരിക്കും. ഏതെങ്കിലും സമയത്തായിരിക്കും അവർ ഭക്ഷണം കഴിക്കുക. അതിനാൽ, സസ്യാഹാരമാണ് കൂടുതൽ അഭികാമ്യം,” സ്പീക്കർ പറഞ്ഞു.

ഭക്ഷണത്തെച്ചൊല്ലിയുള്ള വിവാദം ചേരിതിരിവിലേക്കൊന്നും എത്തിയിട്ടില്ല. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഒരാൾ അയാളുടെ അഭിപ്രായം പറഞ്ഞു. അഭിപ്രായം പറയരുതെന്ന് നമുക്ക് പറയായാൻ സാധിക്കുമോ? ഏതെങ്കിലും രാഷ്ട്രീയ പാർട്ടി വിവാദം ഏറ്റെടുത്തു എന്ന അഭിപ്രായം എനിക്കില്ല. ഒരു രാഷ്ട്രീയ പാർട്ടിയും ഈ വിഷയത്തിൽ അഭിപ്രായം പറയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...