Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

നോറ ഫത്തേഹിക്ക് ജാക്വലിൻ ഫെർണാണ്ടസിനോട് അസൂയ: സുകാഷ് ചന്ദ്രശേഖർ

ന്യൂഡൽഹി: ബോളിവുഡ് നടി നോറ ഫത്തേഹിക്ക് നടി ജാക്വിലിൻ ഫെർണാണ്ടസിനോട് അസൂയയാണെന്ന് 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുകാഷ് ചന്ദ്രശേഖർ. നോറ ഫത്തേഹി തന്നെ ജാക്വിലിനെതിരെ ‘ബ്രെയിൻ വാഷ്’ ചെയ്യാറുണ്ട്. അഭിഭാഷകരായ അനന്ത് മാലിക്, എ കെ സിംഗ് എന്നിവർ വഴി പുറത്തിറക്കിയ പത്രക്കുറിപ്പിൽ, നോറ ഫത്തേഹി ജാക്വിലിനെ ഉപേക്ഷിച്ച് താനുമായി ‘ഡേറ്റിങ്’ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുവെന്നും ചന്ദ്രശേഖർ ആരോപിച്ചു.

“ജാക്വിലിനുമായി നല്ല ബന്ധം പുലർത്തിയിരുന്നതിനാൽ ഞാൻ നോറയെ ഒഴിവാക്കി തുടങ്ങി. പക്ഷേ, അവൾ എന്നെ പ്രകോപിപ്പിച്ചുകൊണ്ടേയിരുന്നു. ബോബിയെ (നോറയുടെ കസിൻ) ഒരു സംഗീത നിർമ്മാണ കമ്പനി സ്ഥാപിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടു. അവൾക്ക് ആവശ്യമുള്ള ആഢംബര ഹെർമിസ് ബാഗുകളുടെയും ആഭരണങ്ങളുടെയും ചിത്രങ്ങൾ അയച്ചുകൊണ്ടിരുന്നു. അവ നൽകാൻ ഞാൻ ബാധ്യസ്ഥനായിരുന്നു. അവളുടെ കൈവശമുള്ള ഹെർമിസ് ബാഗുകളുടെ ഒരു ബിൽ ഹാജരാക്കാൻ ആവശ്യപ്പെടൂ. അവളുടെ കയ്യിൽ ഇല്ലാത്തതിനാൽ ഒരിക്കലും ഹാജരാക്കാൻ കഴിയില്ല. ബാഗുകൾക്ക് 2 കോടിയിലധികം രൂപ വിലവരും” സുകാഷ് പറഞ്ഞു. നോറ മൊഴി മാറ്റുകയാണെന്നും സുകാഷ് ആരോപിച്ചു.

ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് നോറ സുകാഷിനെതിരെ മൊഴി നൽകിയത്. സുകാഷുമായി തനിക്ക് വ്യക്തിപരമായ ബന്ധമില്ലെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ വച്ചാണ് ആദ്യമായി കണ്ടതെന്നും അവർ പറഞ്ഞു. “പല നടിമാരും സുകാഷിന്‍റെ ആളാകാൻ മത്സരിക്കുന്നു. സുകാഷ് ആരാണെന്ന് ആദ്യം എനിക്കറിയില്ലായിരുന്നു. എൽഎസ് കോർപ്പറേഷൻ എന്ന കമ്പനിയിൽ ജോലി ചെയ്യുകയാണെന്ന് പിന്നീട് ഞാൻ കരുതി. എനിക്ക് അദ്ദേഹവുമായി വ്യക്തിപരമായി ബന്ധമില്ല, അദ്ദേഹവുമായി സംസാരിച്ചിട്ടു പോലുമില്ല. എനിക്കയാളെ കുറിച്ച് ഒന്നുമറിയില്ലായിരുന്നു” നോറ ഫത്തേഹി മൊഴിയിൽ പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...