Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഇനി ഭാഗ്യത്തിൻ്റെ വഴിയേ; ഓണം ബമ്പര്‍ ജേതാവ് അനൂപ് ലോട്ടറിക്കച്ചവടത്തിലേക്ക്

തിരുവനന്തപുരം: കഴിഞ്ഞ വർഷത്തെ 25 കോടിയുടെ ഓണം ബമ്പര്‍ ജേതാവ് ശ്രീവരാഹം സ്വദേശി അനൂപ് ലോട്ടറിക്കച്ചവടത്തിലേക്ക്. മണക്കാട് ജംഗ്ഷനിൽ വെള്ളിയാഴ്ചയാണ് ലോട്ടറി കട തുറന്നത്. നിലവിൽ മറ്റ് ഏജൻസികളിൽ നിന്ന് ടിക്കറ്റ് വാങ്ങി വിൽക്കുകയാണ്. ഉടൻ തന്നെ സ്വന്തമായി ഒരു ഏജൻസി ആരംഭിക്കും.

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക ലഭിച്ച അനൂപ് വാർത്തകളിൽ ഇടം നേടിയിരുന്നു. ലോട്ടറിയാണ് തന്‍റെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്നതെന്നും അതുകൊണ്ടാണ് ലോട്ടറി ബിസിനസ് തന്നെ ആരംഭിച്ചതെന്നും അനൂപ് പറയുന്നു. ഭാര്യ മായ, അനൂപ് എന്നിവരുടെ പേരുകളുടെ ആദ്യക്ഷരം ചേര്‍ത്ത് എം എ ലക്കി സെന്‍റർ എന്നാണ് കടയുടെ പേര്.

ഓട്ടോ ഡ്രൈവറായിരുന്ന അനൂപ് സമ്മാനം നേടിയ ശേഷം കുറച്ചുകാലം ഓട്ടോറിക്ഷ ഓടിച്ചിരുന്നു. ഇപ്പൊൾ സഹോദരൻ ആണ് ഓട്ടോറിക്ഷ ഓടിക്കുന്നത്. പിന്നീട് ലോട്ടറിയെടുത്തപ്പോൾ അനൂപിന് 5000 രൂപ വരെ സമ്മാനമായി ലഭിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...