Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

അശാസ്ത്രീയ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണം; ആവർത്തിച്ച് ഗാഡ്ഗില്‍

തിരുവനന്തപുരം: അശാസ്ത്രീയമായ വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ . മനുഷ്യജീവന് വില കൽപ്പിക്കാത്ത നിയമം ഭരണഘടനാ വിരുദ്ധമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സേവ് വെസ്റ്റേണ്‍ ഘട്ട് പീപ്പിൾസ് ഫൗണ്ടേഷൻ കോഴിക്കോട് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മനുഷ്യ ജീവനെടുക്കുന്ന വന്യമൃഗങ്ങളെ കൊല്ലരുതെന്ന് പറയുന്നത് ഭരണഘടനയുടെ ലംഘനമാണ്. 50 വർഷത്തിനിടയിൽ, വനത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതിനേക്കാൾ കൂടുതൽ മൃഗങ്ങൾ വർദ്ധിച്ചു. നിയന്ത്രിത വേട്ടയാടലാണ് ഏക പോംവഴി. വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്ന വനംവകുപ്പ് കാലാകാലങ്ങളിൽ തെറ്റായ കണക്കുകൾ പുറത്തുവിടുകയാണ്. മലയോര മേഖലയിലെ പ്രശ്നങ്ങൾക്ക് തന്നെ പഴിചാരുന്ന വനംമന്ത്രി എ കെ ശശീന്ദ്രൻ അധികാരത്തിന്‍റെ സംവിധാനങ്ങളും സ്വാധീനവും ഉപയോഗിച്ച് കാര്യങ്ങൾ ശരിയായി പഠിക്കണം’, അദ്ദേഹം പറഞ്ഞു.

ഗാഡ്ഗിൽ റിപ്പോർട്ട് മലയോര മേഖലയിൽ പ്രശ്നങ്ങൾക്ക് കാരണമായെന്ന എ കെ ശശീന്ദ്രന്‍റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൃഗസംരക്ഷണത്തിനായി ഇന്ത്യയെ സമ്മർദ്ദത്തിലാക്കുന്ന വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് പോലുള്ള സംഘടനകളുടെ തലപ്പത്തുള്ളവർ മൃഗങ്ങളെ വേട്ടയാടുന്നതിന് പേരുകേട്ടവരാണെന്നും ഗാഡ്ഗിൽ ആരോപിച്ചു. മാധവ് ഗാഡ്ഗിലിന്‍റെ നിലപാട് സ്വാഗതാർഹമാണെന്ന് വെബിനാറിൽ അധ്യക്ഷത വഹിച്ച താമരശ്ശേരി രൂപതാ പ്രസിഡന്‍റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...