Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഇ വാഹനങ്ങൾ നിർമ്മിക്കാൻ കെഎസ്ആർടിസി സ്ഥലവും വർക്ക് ഷോപ്പും നൽകാൻ തയ്യാർ; ഗതാഗത മന്ത്രി

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനും ഘടകങ്ങൾ സംയോജിപ്പിക്കുന്നതിനുമായി കേരളത്തിലേക്ക് വരുന്ന കമ്പനികൾക്കായി കെ.എസ്.ആർ.ടി.സി കെട്ടിടവും വർക്ക്ഷോപ്പും നൽകാൻ തയ്യാറെന്ന് മന്ത്രി ആന്‍റണി രാജു. ഇ-മൊബിലിറ്റി, പാരമ്പര്യേതര ഊര്‍ജമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനവും എക്സ്പോയുമായ ‘ഇവോൾവ്’ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഇ-വാഹന രംഗത്ത് കേരളം വലിയ മുന്നേറ്റം നടത്തും. വരാനിരിക്കുന്ന സമയം ഇ-മൊബിലിറ്റിയുടേതാണ്. ഇത് തിരിച്ചറിഞ്ഞാണ് കേരളം ഈ രംഗത്ത് ഒരു പടി മുന്നേ നടന്നത്. നിലവിൽ 40 ഇ-ബസുകളാണ് കെ.എസ്.ആർ.ടി.സിക്കുള്ളത്. 400 എണ്ണം കൂടി പുതുതായി വാങ്ങും. ഇതുകൂടാതെ ഡീസൽ ബസുകൾ ഇലക്ട്രിക് ആക്കാനാകുമോ എന്ന കാര്യത്തിൽ സാമ്പത്തിക സ്ഥിതി പരിഗണിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പാരമ്പര്യേതര ഇന്ധനങ്ങൾ ഉപയോഗിക്കുന്ന വാഹനങ്ങളിലേക്കുള്ള മാറ്റം അനിവാര്യമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ സബ്സിഡി, റിബേറ്റ്, നികുതി ഇളവുകൾ എന്നിവ നൽകുന്നുണ്ട്. കേരളത്തിൽ മൂന്ന് ഹൈഡ്രജൻ ഫില്ലിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി രാമേശ്വർ തേലി അറിയിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ , ബിപിസിഎൽ എന്നിവയുമായി സഹകരിച്ചായിരിക്കും ഇത് നടപ്പാക്കുക. കേരളത്തിൽ ഹൈഡ്രജൻ ഹബ് സ്ഥാപിക്കുന്നതിന് മുന്നോടിയായി നൈപുണ്യ വികസന സംവിധാനം ഒരുക്കുമെന്നും ആദി ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. അസാപ് ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികളുമായി സഹകരിച്ചാണിത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...