Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഏറ്റവും ഭാരം കൂടിയ ​ഗർഭാശയം നീക്കം ചെയ്തതിൽ മലയാളി ഡോക്ടർക്ക് വേൾഡ് റെക്കോർഡ്

പത്തനംതിട്ട: 4.420 കിലോഗ്രാം ഭാരമുള്ള ഗർഭപാത്രം ലാപ്രോസ്കോപ്പിയിലൂടെ നീക്കം ചെയ്ത് ലോക റെക്കോഡ് നേടി അടൂർ ലൈഫ് ലൈൻ ആശുപത്രിയിലെ ഡോക്ടർ സിറിയക് പാപ്പച്ചൻ. നീണ്ട ആറു മണിക്കൂർ സമയമെടുത്ത് നാല് ദ്വാരങ്ങളിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. സാധാരണ ഗർഭപാത്രത്തിന്‍റെ വലുപ്പം 60-70 ഗ്രാം മാത്രമുള്ളൂ.

2009 ൽ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ ലാപ്രോസ്കോപ്പിയിലൂടെ 3.96 കിലോഗ്രാം ഭാരമുള്ള ഗർഭപാത്രം നീക്കം ചെയ്തതാണ് നിലവിലെ ലോക റെക്കോർഡ്. അഞ്ച് മണിക്കൂറിനുള്ളിൽ ആറ് താക്കോൽദ്വാരങ്ങളിലൂടെയാണ് ശസ്ത്രക്രിയ നടത്തിയത്. 2008 ൽ രണ്ട് അമേരിക്കൻ ശസ്ത്രക്രിയാ വിദഗ്ധർ 3.2 കിലോഗ്രാം ഭാരമുള്ള ഗർഭപാത്രം നീക്കം ചെയ്ത് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടി.

2022 ഡിസംബർ 29 നായിരുന്നു ശസ്ത്രക്രിയ. പത്തനംതിട്ട ജില്ലയിലെ ഷാന്‍റി ജോസഫ് എന്ന 45കാരിയാണ് ശസ്ത്രക്രിയക്ക് വിധേയയായത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...