Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

റോഡ് ഗുണനിലവാരം വിലയിരുത്താൻ മൊബൈൽ ലാബുകൾ ഉടൻ: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ മൊബൈൽ ലാബുകൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. നെയ്യാറ്റിൻകര മണ്ഡലത്തിൽ നവീകരിച്ച വിവിധ റോഡുകളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത മൂന്ന് വാഹനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. റോഡ് നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ ലാബെത്തി ഉടൻ പരിശോധന ആരംഭിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

കെ.ആൻസലൻ എം.എൽ.എ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. നെയ്യാറ്റിൻകര നിയോജകമണ്ഡലത്തിൽ ഹൈടെക് രീതിയിൽ നവീകരിച്ച രണ്ട് റോഡുകളാണ് ഗതാഗതത്തിനായി തുറന്നത്. അതിയന്നൂർ പഞ്ചായത്തിലെ ഓലതാന്നി-കൊടങ്ങാവിള-അവണാക്കുഴി എന്നീ റോഡുകളുടെ നിർമ്മാണമാണ് 6.6 കോടി ചെലവഴിച്ച് പൂർത്തിയാക്കിയത്.  നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയെയും അതിയന്നൂർ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ഈ റോഡിന്‍റെ ആകെ ദൂരം 6.7 കിലോമീറ്ററാണ്.

നെയ്യാറ്റിൻകര കോടതി-ഓൾഡ് അഞ്ചൽ ഓഫീസ്-അമരവിള റോഡുകളുടെ പണി മൂന്ന് കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. ഈ റോഡിന്‍റെ ആകെ നീളം 3.7 കിലോമീറ്ററാണ്. ആവശ്യമായ സ്ഥലങ്ങളിൽ ഓടകൾ, കലുങ്കുകൾ, സംരക്ഷണ ഭിത്തികൾ എന്നിവ നിർമ്മിച്ചും ഉപരിതലം ആധുനിക രീതിയിൽ നവീകരിച്ചും റോഡ് സുരക്ഷാ പ്രവർത്തനങ്ങൾ നടത്തിയുമാണ് റോഡുകളുടെയും പണി പൂർത്തിയാക്കിയത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...