Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വയനാട്ടിൽ കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി വിദ്യാര്‍ഥിനിയുടെ ആത്മഹത്യാശ്രമം

കല്പറ്റ(വയനാട്): വിദ്യാർത്ഥിനി മൂന്ന് നില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചു. ഡബ്ല്യൂഎംഓ കോളേജിലെ അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയായ ഇരുപതുകാരിയാണ് മൂന്ന് നില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്.

ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയെ നട്ടെല്ലിന് ഉൾപ്പെടെ പരിക്കേറ്റതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് മുമ്പ് പെൺകുട്ടി ആത്മഹത്യയുമായി ബന്ധപ്പെട്ട ചില സ്റ്റോറികൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരുന്നു. ആത്മഹത്യാ ശ്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...