Tuesday, October 3, 2023

കാര്‍ത്തിക് സുബ്ബരാജ് അവതരിപ്പിക്കുന്ന വിൻസി ചിത്രം ‘രേഖ’; ടീസര്‍ പുറത്ത്

തമിഴ് ചലച്ചിത്ര സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമ്മാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്സ് അവതരിപ്പിക്കുന്ന രണ്ടാമത്തെ മലയാള ചിത്രം ‘രേഖ’യുടെ ടീസർ പുറത്തിറങ്ങി. വിൻസി അലോഷ്യസ് ടൈറ്റിൽ കഥാപാത്രമായി എത്തുന്ന ചിത്രം ഫെബ്രുവരി 10 ന് റിലീസ് ചെയ്യും. ഉണ്ണി ലാലും ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

പ്രേമലത തൈനേരി, രാജേഷ് അഴീക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. രേഖയുടെ ജീവിത ചുറ്റുപാടുകളും അവർക്ക് ചുറ്റുമുള്ള കഥാപാത്രങ്ങളും ഉൾപ്പെടുന്ന നർമ രംഗങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സ്റ്റോൺ ബെഞ്ചേഴ്സ് മലയാളത്തിൽ ആദ്യമായി അവതരിപ്പിച്ച ‘അറ്റെൻഷൻ പ്ലീസ്’ സംവിധാനം ചെയ്ത ജിതിൻ ഐസക് തോമസാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ജിതിൻ തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിർവഹിച്ചിരിക്കുന്നത്. സ്റ്റോൺ ബെഞ്ചേഴ്സിന്‍റെ ബാനറിൽ കാർത്തികേയൻ സന്താനമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമിസാറാ പ്രൊഡക്ഷൻസാണ് ചിത്രത്തിന്റെ വിതരണം. ചിത്രത്തിന്‍റെ ഡിജിറ്റൽ അവകാശം നെറ്റ്ഫ്ലിക്സിനാണ്.

Vismaya News Live Tv

Latest Articles