Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തെ പ്രതിനിധീകരിച്ച് വനിതകൾ; സാക്ഷരതാ മിഷനും കുടുംബശ്രീയും പ്ലോട്ടിൽ

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിൽ സ്ത്രീശക്തിയും നാടോടി നാടന്‍കലാ പാരമ്പര്യവും പ്രദർശിപ്പിക്കുന്ന പ്ലോട്ടുമായി കേരളം. 24 അംഗ വനിതാ സംഘമാണ് കേരളത്തെ പ്രതിനിധീകരിച്ച് കലാവതരണം നടത്തുക. കേരളത്തിൽ നിന്ന് ആദ്യമായി ഒരു ഗോത്രനൃത്തവും അരങ്ങേറുന്നുണ്ട്. കളരിപ്പയറ്റ്, ശിങ്കാരി മേളം എന്നിവയും അണിനിരക്കും. സാക്ഷരതാ മിഷനും കുടുംബശ്രീ പദ്ധതിയും നിശ്ചല ദൃശ്യത്തിൽ ഉയർത്തിക്കാട്ടും.

ബേപ്പൂർ ഉരുവിന്‍റെ മാതൃകയിലാണ് പ്ലോട്ട് തയ്യാറാക്കുന്നത്. സുഗന്ധവ്യഞ്ജനങ്ങളുടെ ഒരു മാതൃകയും ഉണ്ട്. 96-ാം വയസിൽ സാക്ഷരതാ പരീക്ഷ പാസായി 2020ൽ നാരീശക്തി പുരസ്കാരം നേടിയ ചേപ്പാട് സ്വദേശിനി കാർത്ത്യായനിയമ്മയുടെ പ്രതിമയാണ് നിശ്ചലദൃശ്യത്തിനു മുന്നിലുള്ളത്.

ദേശീയ ചലച്ചിത്ര അവാർഡ് ജേതാവ് നഞ്ചിയമ്മയുടെ നേതൃത്വത്തിൽ അട്ടപ്പാടി ഗോത്ര കലാമണ്ഡലത്തിലെ കലാകാരികളാണ് ഇരുള നൃത്തം അവതരിപ്പിക്കുന്നത്. ഡൽഹി നിത്യചൈതന്യ കളരിസംഘത്തിലെ ബി എൻ ശുഭയും മകൾ ദിവ്യശ്രീയും കളരിപ്പയറ്റ് അവതരണം നടത്തും. കണ്ണൂർ പാപ്പിനിശ്ശേരിയിലെ കുടുംബശ്രീയുടെ സപ്തവർണ സംഘമാണ് ശിങ്കാരി മേളക്കാർ.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...