Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മുൻവിധികളോടെ പ്രവര്‍ത്തിക്കുന്ന ചാനല്‍; ബിബിസിക്കെതിരെ എ. കെ. ആന്‍റണിയുടെ മകൻ രംഗത്ത്

തിരുവനന്തപുരം: രാജ്യത്തും സംസ്ഥാനത്തും കത്തിപ്പടരുന്ന ബിബിസിയുടെ ഡോക്യുമെന്‍ററി ‘ഇന്ത്യ- ദി മോദി ക്വസ്റ്റൻ’ വിവാദത്തിനിടെ വ്യത്യസ്തമായ നിലപാടുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ. കെ ആന്‍റണിയുടെ മകൻ അനിൽ കെ ആന്‍റണി. ഇന്ത്യൻ സ്ഥാപനങ്ങളേക്കാൾ ബിബിസിയുടെ കാഴ്ചപ്പാടിന് മുൻഗണന നൽകുന്നത് ഇന്ത്യയിലെ ജനങ്ങൾക്ക് അപകടകരമാണെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ കൂടിയായ അനിൽ ആന്‍റണി ട്വീറ്റ് ചെയ്തു. രാജ്യത്തിന്‍റെ പരമാധികാരത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണിത്.

മുൻവിധികളോടെ പ്രവർത്തിക്കുന്ന ചാനലാണ് ബിബിസിയെന്നും ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസം നിലനിർത്തിയാണ് ഇത് പറയുന്നതെന്നും അനിൽ ആന്‍റണി പറഞ്ഞു. മുൻ യുകെ വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോയാണ് ഇറാഖ് യുദ്ധത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

അതേസമയം, ബിബിസിയുടെ ‘ഇന്ത്യ- ദി മോദി ക്വസ്റ്റൻ’ എന്ന ഡോക്യുമെന്‍ററി സംസ്ഥാനത്തുടനീളം പ്രദർശിപ്പിക്കുമെന്ന് കെ.പി.സി.സി ന്യൂനപക്ഷ വിഭാഗം ചെയർമാൻ അഡ്വ. ഷിഹാബുദ്ദീൻ കാര്യായത്തിൽ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ഡോക്യുമെന്‍ററി പ്രദർശിപ്പിക്കും.  രാജ്യത്ത് ഡോക്യുമെന്‍ററിക്ക് അപ്രഖ്യാപിത നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് തീരുമാനം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...