Sunday, January 29, 2023

അക്കിനേനി കുടുംബത്തിനെതിരെ ബാലകൃഷ്ണ; മറുപടിയുമായി ആരാധകർ

ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകത്തെ ഏറ്റവും വലിയ രണ്ട് കുടുംബങ്ങളാണ് അക്കിനേനി കുടുംബവും നന്ദമുരി കുടുംബവും. എൻടിആറിൽ നിന്ന് ആരംഭിക്കുന്ന നന്ദമുരി കുടുംബത്തിന്‍റെ ചരിത്രവും അക്കിനേനി നാഗേശ്വര റാവുവിൽ നിന്ന് ആരംഭിക്കുന്ന അക്കിനേനി കുടുംബ ചരിത്രവും തെലുങ്ക് സിനിമയുടെ ചരിത്രം കൂടിയാണ്.

നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രമായ വീര സിംഹ റെഡ്ഡിയുടെ വിജയാഘോഷത്തിനിടെ തെലുങ്ക് സിനിമയുടെ ഇതിഹാസം അക്കിനേനി നാഗേശ്വര റാവുവിനെ അപമാനിച്ചുള്ള ബാലകൃഷ്ണയുടെ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചാ വിഷയമാവുന്നത്.

തന്‍റെ അച്ഛൻ സീനിയർ എൻടിആറിനു ചില സമകാലികരുണ്ടായിരുന്നു. ആ രംഗ റാവു, ഈ രംഗ റാവു (എസ് വി രംഗ റാവുവിനെ പരാമർശിച്ച്) അക്കിനേനി, ഇക്കനേനിയെന്നൊക്കെ, എന്നായിരുന്നു ബാലയ്യയുടെ പരാമർശം. ഇതാണ് വിവാദമായത്. ഇതിനെതിരെ ബാലയ്യയുടെ ആരാധകരിൽ ചിലർ രംഗത്തെത്തിയിരുന്നു. അതേസമയം, അക്കിനേനി കുടുംബത്തിലെ താരങ്ങളുടെ ആരാധകർ രൂക്ഷമായാണ് സംഭവത്തോട് പ്രതികരിച്ചത്. 

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles