Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഇൻവിജിലേറ്റർമാരുടെ പെരുമാറ്റ രീതി; പരീക്ഷാകേന്ദ്രങ്ങൾക്ക് മുന്നറിയിപ്പുമായി പി എസ് സി

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ ഹാളിൽ ഇൻവിജിലേറ്റർമാർ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പരീക്ഷാകേന്ദ്രങ്ങൾക്ക് മുന്നറിയിപ്പുമായി പി.എസ്.സി. ഇതുസംബന്ധിച്ച് പി.എസ്.സി സെക്രട്ടറി അതത് പരീക്ഷാകേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാർക്ക് കത്ത് നൽകി.

വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികളുടെ പരാതിയെ തുടർന്നാണ് നടപടി. പരീക്ഷാസമയത്ത് ചില ഇൻവിജിലേറ്റർമാർ ഹാളിൽ നിന്ന് പുറത്തിറങ്ങി സഹപ്രവർത്തകരുമായി സംസാരിക്കുന്നുണ്ടെന്നും വാണിങ്ബെൽസമയത്ത് ഒഎംആർ ഷീറ്റ് തിരിച്ചെടുത്ത് പരീക്ഷ അവസാനിപ്പിക്കുന്നതായും കണ്ടെത്തലുണ്ട്.

ഉദ്യോഗാർത്ഥികളുടെ ഒപ്പ് ആവശ്യമുള്ളിടത്ത് രേഖപ്പെടുത്താതെ പരീക്ഷയുമായി ബന്ധപ്പെട്ട രേഖകൾ മടക്കിനൽകുന്ന പ്രവണതയും ആവർത്തിക്കുന്നുണ്ടെന്ന് പി.എസ്.സി ചൂണ്ടിക്കാണിക്കുന്നു. ലിസ്റ്റിൽ രണ്ടിടത്ത് ഉദ്യോഗാർത്ഥികളുടെ ഒപ്പ് രേഖപ്പെടുത്തണം. തിരിച്ചറിയൽകാർഡ് നമ്പറിനൊപ്പം ആവശ്യമായ ഉദ്യോഗാർഥിയുടെ ഒപ്പുമാണ് രേഖപ്പെടുത്താതെ പോവുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...