Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ശബരിമലയില്‍ കുന്നുകൂടി നാണയങ്ങൾ; 69 ദിവസമായി എണ്ണുന്നത് 600ലധികം ജീവനക്കാർ

ആലപ്പുഴ: കാണിക്കയായി ലഭിച്ച നാണയമെണ്ണിത്തളര്‍ന്ന് ശബരിമലയിലെ ജീവനക്കാർ. 600 ലധികം ജീവനക്കാർ തുടർച്ചയായി 69 ദിവസമായി എണ്ണുന്നുണ്ടെങ്കിലും നാണയങ്ങൾ കുന്നുകൂടി കിടക്കുകയാണ്. എണ്ണിത്തീരാതെ ഇവർക്ക് പോരാനുമാകില്ല. അതിനാൽ ഇവർക്ക് അവധി നല്‍കാന്‍ ബോര്‍ഡ് പ്രത്യേക തീരുമാനമെടുക്കേണ്ട സ്ഥിതിയാണ്.

നോട്ടുകൾ എണ്ണിതീർന്നു, പക്ഷേ നാണയത്തിന്‍റെ മൂന്ന് കൂമ്പാരങ്ങളിൽ ഒരെണ്ണം മാത്രമേ പൂർത്തിയായുള്ളൂ. ഈ നിലയിലാണെങ്കിൽ, എണ്ണാൻ രണ്ട് മാസമെടുക്കും. ഇതിനിടെ ഡെങ്കിപ്പനിയും ചിക്കൻപോക്സും ബാധിച്ചവർ ചികിത്സയ്ക്കായി പോകുകയും ചെയ്തു.

സ്പെഷ്യൽ ജോലിക്കായി ശബരിമലയിലേക്ക് പോയ ജീവനക്കാർ മടങ്ങിയെത്താത്തത് സംസ്ഥാനത്തെ ക്ഷേത്രങ്ങളെ ബാധിച്ചിട്ടുണ്ട്. മിക്കയിടത്തും ഉത്സവങ്ങൾ നടക്കുകയാണ്. അതിനാൽ ശബരിമലയിലേക്ക് നൽകിയവരെ തിരിച്ചയക്കണമെന്നാണ് അതത് ദേവസ്വം ഓഫീസര്‍മാരുടെ ആവശ്യം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...