Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാന ബജറ്റില്‍ ഫീസ്, പിഴ നിരക്കുകള്‍ കൂട്ടാൻ സാധ്യത

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ ഫീസും പിഴയും വ്യാപകമായി വർദ്ധിപ്പിച്ചേക്കുമെന്ന് സൂചന. സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് മുന്നോട്ട് പോകണമെങ്കിൽ വരുമാനം വർദ്ധിപ്പിക്കണം. സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനാണ് ധനമന്ത്രി കെ.എൻ ബാലഗോപാലിൻ്റെ തീരുമാനം. ഭൂമിയുടെ ന്യായ വില 10 ശതമാനം വർദ്ധിപ്പിച്ചേക്കും. മോട്ടോർ വാഹന നികുതിയും വർദ്ധിപ്പിക്കും.

കഴിഞ്ഞ ബജറ്റിൽ ലക്ഷ്യമിട്ട അധിക വിഭവ സമാഹരണം 602 കോടി രൂപയായിരുന്നു. ഇത്തവണ കൂടുതൽ വിഭവ സമാഹരണത്തിനുള്ള നിർദ്ദേശങ്ങളുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം കുറച്ചേക്കും. ഇത് പരിഹരിക്കുന്ന തരത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പ്രതീക്ഷിക്കാം. പ്രോപ്പർട്ടി ടാക്സ്, വിനോദ നികുതി, പരസ്യ നികുതി, ബിൽഡിംഗ് പെർമിറ്റ് ഫീസ്, ക്രമവല്‍ക്കരണ ഫീസ്, ലൈസൻസ് ഫീസ് എന്നിവ വർദ്ധിപ്പിക്കും. വനം, പൊലീസ്, റവന്യൂ, എക്സൈസ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട് നിരവധി ഫീസുകളും പിഴകളുമുണ്ട്. ഇവയിൽ പലതും ഇത്തവണ വർദ്ധിപ്പിക്കും.

ഫീസിൽ അഞ്ച് ശതമാനം വർദ്ധനവാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയുടെ ന്യായവില 10% കൂട്ടുമെങ്കിലും ന്യായവിലയുടെ പുനർമൂല്യനിർണയം പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് സൂചന. രജിസ്ട്രേഷൻ നിരക്കിലും മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. പെട്രോൾ, ഡീസൽ, മദ്യം എന്നിവയുടെ വിൽപ്പന നികുതി വർദ്ധിപ്പിക്കാനും നിർദ്ദേശമുണ്ട്. മദ്യത്തിന്‍റെ ഏറ്റവും ഉയർന്ന പൊതു വിൽപ്പന നികുതി 251 ശതമാനമാണ്. നവംബറിൽ മദ്യത്തിന്‍റെ വിൽപ്പന നികുതി വർദ്ധിപ്പിച്ചെങ്കിലും അത് മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കിയത് ക്രമീകരിച്ചതാണെന്നാണ് ധനവകുപ്പിന്റെ വാദം. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...