Connect with us

Hi, what are you looking for?

KERALA NEWS

ചിന്താ ജെറോമിനു ശമ്പള കുടിശ്ശിക അനുവദിച്ച് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മിഷൻ അദ്ധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിനു ശമ്പള കുടിശ്ശിക അനുവദിച്ച് സംസ്ഥാന സർക്കാർ. 17 മാസത്തെ കുടിശ്ശികയായി 8.50 ലക്ഷം രൂപ അനുവദിച്ചു. കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടത് ചിന്തയാണെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ താൻ അത് ആവശ്യപ്പെട്ടിട്ടില്ലെന്ന് ചിന്ത അവകാശപ്പെട്ടു. ശമ്പളം നേരത്തെ ഒരു ലക്ഷം രൂപയായി ഉയർത്തിയിരുന്നു. സംസ്ഥാന സർക്കാർ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്താണ് ചിന്ത ശമ്പളക്കുടിശ്ശികയും ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറാണ് ഉത്തരവിറക്കിയത്.  ചിന്തയ്ക്ക് 6/1/17 മുതൽ 26/5/18 വരെ മുൻകാല പ്രാബല്യത്തോടെ 17 മാസത്തെ ശമ്പളം ലഭിക്കും. ഈ കാലയളവിൽ ചിന്തയുടെ പ്രതിമാസ ശമ്പളം 50,000 രൂപയായിരുന്നു. മുൻകാല പ്രാബല്യത്തോടെ ശമ്പളം ഒരു ലക്ഷം രൂപയായി ഉയർത്തുന്നതിലൂടെ ചിന്തയ്ക്ക് 8.50 ലക്ഷം രൂപ ലഭിക്കും.

ചിന്തയുടെ ശമ്പളം 26/5/18 മുതൽ 1 ലക്ഷം രൂപയായി നേരത്തെ തന്നെ സർക്കാർ ഉയർത്തിയിരുന്നു. മുൻകാല പ്രാബല്യത്തോടെ ശമ്പളക്കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ട് ചിന്ത ജെറോം 20/8/22ൽ സർക്കാരിനു കത്തയച്ചിരുന്നു. ചെയർപേഴ്സണായി നിയമിതയായ 14/10/16 മുതൽ ചട്ടങ്ങൾ രൂപീകരിച്ച കാലയളവ് വരെ ലഭിച്ച ശമ്പളത്തിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. അതിനാൽ 14/10/16 മുതൽ 25/5/18 വരെ അഡ്വാൻസായി ലഭിച്ച തുകയും യുവജന കമ്മിഷൻ ചട്ടപ്രകാരം നിശ്ചയിച്ച ശമ്പളവും തമ്മിലുള്ള കുടിശ്ശിക നൽകണമെന്ന് 20/8/22 ലെ കത്തിൽ ചിന്താ ജെറോം സർക്കാരിനോട് അഭ്യർത്ഥിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...