പാലക്കാട്: എലപ്പുള്ളിയിൽ വെട്ടേറ്റ് മരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കുപ്പിയോട് മുഹമ്മദ് സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പരേതനായ സുബൈറിന്റെ അവകാശികൾ എന്ന പേരിലാണ് ജപ്തി നോട്ടീസ് വന്നിരിക്കുന്നത്. എലപ്പുള്ളി വില്ലേജിലെ അഞ്ച് സെന്റ് ഭൂമി കണ്ടുകെട്ടാനാണ് നോട്ടീസ്.
2022 ഏപ്രിൽ 15നാണ് സുബൈർ കൊല്ലപ്പെട്ടത്. 2022 സെപ്റ്റംബർ 23നാണ് പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സംഘടന ഹർത്താൽ നടത്തിയത്. ഇതിന് 5 മാസം മുമ്പ് വെട്ടേറ്റ് മരിച്ച സുബൈറിന്റെ വീട്ടിലേക്ക് ജപ്തി നോട്ടീസ് എത്തിയത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ല.
ലാൻഡ് റവന്യൂ കമ്മിഷൻ ജില്ലാ കളക്ടർമാർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജപ്തി എന്നാണ് വിവരം.