Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ഡോക്യൂമെൻ്ററിയെ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല: കെ.സുധാകരന്‍

തിരുവനന്തപുരം: ഗുജറാത്ത് വംശഹത്യയുടെ ചരിത്രം ബിബിസി ഡോക്യുമെന്‍ററിയായി അവതരിപ്പിക്കുമ്പോൾ അതിനെ ദേശവിരുദ്ധ പ്രവർത്തനമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി.

ചരിത്ര വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും അവഗണിക്കുക എന്നതാണ് സംഘപരിവാറിന്‍റെ നയം. ഗുജറാത്ത് കലാപസമയത്ത് രാജ്യ ധർമ്മം പാലിച്ചില്ലെന്ന് പറഞ്ഞത് ബിബിസിയുടെ ഡോക്യുമെന്‍ററിയല്ല, മറിച്ച് അന്നത്തെ ബിജെപി പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയായിരുന്നു. ഗുജറാത്ത് വംശഹത്യയുടെ ജ്വലിക്കുന്ന വസ്തുത ലോകം വളരെക്കാലം മുന്നേ തിരിച്ചറിഞ്ഞതാണ്.

ഇരുണ്ട ഭൂതകാലത്തെ വെള്ളപൂശാൻ അധികാരവും പണശക്തിയും കൊണ്ട് വാങ്ങിയ മാധ്യമങ്ങളെ ഉപയോഗിക്കുന്ന നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും ബിബിസി ഡോക്യുമെന്‍ററിയിലൂടെ വ്യക്തമാക്കിയ സത്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞേക്കില്ല. നഗ്നസത്യം പുറംലോകത്തോട് പറയുമ്പോൾ അസഹിഷ്ണുത പുലർത്തുന്നത് ജനാധിപത്യത്തിനു യോജിച്ചതല്ലെന്ന് ഇരുവരും തിരിച്ചറിയണം. മോദി സത്യത്തെ ഭയക്കുന്ന ഭീരുവായതിനാലാണ് ഡോക്യുമെന്‍ററിയുടെ പ്രദർശനത്തിനു അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തുന്നതെന്നും സുധാകരൻ തുറന്നടിച്ചു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...