Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ശങ്കർ മോഹന് പകരം ഷിബു അബ്രഹാം;  കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി താൽക്കാലിക നിയമനം

തിരുവനന്തപുരം: കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഡയറക്ടറുടെ താൽക്കാലിക ചുമതല ഷിബു എബ്രഹാമിന്. ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ദൈനംദിനവും ഭരണപരവുമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിനാണ് താൽക്കാലിക ചുമതല നൽകിയതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.

ജാതി വിവേചനം ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിട്ട ഡയറക്ടർ ശങ്കർ മോഹൻ അധികാരത്തിൽ നിന്ന് പടിയിറങ്ങാതെ ഒടുവിൽ ഇനി രക്ഷയില്ലെന്ന് വ്യക്തമായതോടെ രാജിവയ്ക്കുകയായിരുന്നു. കഴിഞ്ഞ 48 ദിവസമായി കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികളുടെ പരാതികൾ ശരിവയ്ക്കുന്ന റിപ്പോർട്ട് സർക്കാർ നിയോഗിച്ച രണ്ടാമത്തെ സമിതിയും സമർപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കിയതോടെയാണ് ശങ്കർ മോഹൻ സ്ഥാനമൊഴിയാൻ നിർബന്ധിതനായത്.

എന്നാൽ രാജി പ്രഖ്യാപിച്ചതിനു ശേഷവും ശങ്കർ മോഹൻ സ്വയം ന്യായികരിക്കുകയായിരുന്നു. രാജി വെച്ചെങ്കിലും വിവാദങ്ങളുമായി ബന്ധമില്ലെന്ന് ശങ്കർ മോഹൻ പറഞ്ഞു. സർക്കാർ തലത്തിൽ ആരും തന്നോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല.  കാലാവധി അവസാനിച്ചതാണ് രാജിക്ക് കാരണമെന്നും ശങ്കർ മോഹൻ വ്യക്തമാക്കി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...