Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

മന്ത്രിമാരുടേയും വകുപ്പുകളുടേയും പ്രവർത്തനങ്ങൾ പോര; വിമർശിച്ച് ഗണേഷ് കുമാര്‍

തിരുവനന്തപുരം: മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവർത്തനങ്ങൾ പോരെന്ന് കെ.ബി ഗണേഷ് കുമാർ എം.എൽ.എ. എൽഡിഎഫ് നിയമസഭാ കക്ഷി യോഗത്തിലാണ് ഗണേഷ് കുമാർ രൂക്ഷ വിമർശനം ഉന്നയിച്ചത്. പല വകുപ്പുകളിലും പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും നടക്കുന്നില്ല. എം.എൽ.എമാർക്ക് പുറത്തിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഗണേഷ് കുമാർ യോഗത്തിൽ പറഞ്ഞു.

എം.എൽ.എമാർക്കായി പ്രഖ്യാപിച്ച 15 കോടിയുടെയും 20 കോടിയുടെയും പദ്ധതിയിൽ പ്രഖ്യാപനമല്ലാതെ ഭരണാനുമതി പോലും ലഭിച്ചിട്ടില്ല. ഒന്നും സംഭവിക്കാത്ത സാഹചര്യമാണ് നാട്ടിൽ ഉള്ളത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെയും ഗണേഷ് കുമാർ വിമർശിച്ചു. ഗണേഷ് കുമാർ വിദ്യാഭ്യാസ മന്ത്രിയെയും പേരെടുത്ത് വിമർശിച്ചു. മന്ത്രി നല്ല ആളാണെന്നും എന്നാൽ വകുപ്പിൽ ഒരു പ്രവൃത്തിയും നടക്കുന്നില്ലെന്നുമായിരുന്നു ഗണേഷ് ആരോപിച്ചത്.

വിമർശനം തുടർന്ന് ജലവിഭവ വകുപ്പിൽ എത്തിയപ്പോൾ സി.പി.എം പാർലമെന്‍ററി പാർട്ടി സെക്രട്ടറി ടി.പി രാമകൃഷ്ണൻ ഇടപെട്ടു. എന്നാൽ ഇവിടെയല്ലാതെ മറ്റെവിടെയാണ് ഈ കാര്യങ്ങൾ പറയേണ്ടത്, ഇത് പറയാൻ മറ്റേതാണ് വേദി എന്നായിരുന്നു ഗണേഷ് കുമാറിന്റെ ചോദ്യം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...