Tuesday, October 3, 2023

പെപ്സിയുടെ ബ്രാൻഡ് അംബാസഡറാവാൻ യാഷ്

ബിവറേജ് ബ്രാൻഡായ പെപ്സിയുടെ ബ്രാൻഡ് അംബാസഡറാവാൻ കന്നഡ നടൻ യാഷ്. അടുത്തിടെ ദേശീയതലത്തിൽ പ്രശംസ നേടിയ കന്നഡ ചിത്രമായ കെജിഎഫിൽ അഭിനയിച്ച യാഷ് പെപ്സി ബ്രാൻഡിന്‍റെ പ്രചാരണത്തിനായി സൽമാൻ ഖാനൊപ്പം ചേരും. യുവാക്കളിൽ ശക്തമായ സ്വാധീനം ചെലുത്താനും യാഷിനു കഴിയും.

യാഷുമായി കൈകോർക്കുന്നതിൽ സന്തോഷമുണ്ടെന്ന് പെപ്സികോ ഇന്ത്യ, പെപ്സി കോള വിഭാഗം മേധാവി സൗമ്യ റാത്തോര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട തന്‍റെ ആദ്യ വീഡിയോ യഷ് ട്വിറ്ററിൽ പങ്കുവച്ചു.

Vismaya News Live Tv

Latest Articles