Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം നിർബന്ധമാക്കി: ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് എഫ് എസ് എസ് ആക്ട് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ പരിശീലനം നിർബന്ധമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. എഫ്എസ്എസ് നിയമപ്രകാരം, ഭക്ഷണം പാചകം ചെയ്യുകയും വിതരണം ചെയ്യുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളിലും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാരും ഭക്ഷ്യസുരക്ഷാ പരിശീലനം (ഫോസ്റ്റാക്) നേടണം.

അടപ്പിച്ച സ്ഥാപനങ്ങൾ തുറക്കുമ്പോൾ മറ്റ് പോരായ്മകൾ പരിഹരിക്കുന്നതിനൊപ്പം എല്ലാ ജീവനക്കാരും രണ്ടാഴ്ചയ്ക്കുള്ളിൽ ഭക്ഷ്യസുരക്ഷാ പരിശീലനവും നേടണം. ശാസ്ത്രീയ പരിശീലനത്തിലൂടെ ഭക്ഷ്യസുരക്ഷയെക്കുറിച്ച് പഠിക്കാനും സ്ഥാപനത്തെ മികച്ച രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനും കഴിയും. കൂടാതെ ജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.

ഇതിന്‍റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ അടുത്തിടെ അടച്ചുപൂട്ടിയ 35 ഹോട്ടലുകളിലെ ജീവനക്കാർക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് ഫോസ്റ്റാക്ക് പരിശീലനം നൽകി. ഈ സ്ഥാപനങ്ങളിലെ ഉടമകളും ജീവനക്കാരുമടക്കം 110 ഓളം പേർ പങ്കെടുത്തു. എഫ്എസ്എസ് ആക്ട് പ്രകാരം ഷെഡ്യൂൾ നാലിൽ പറഞ്ഞിരിക്കുന്ന മാനദണ്ഡങ്ങളെക്കുറിച്ച് കൃത്യമായ അവബോധം സൃഷ്ടിക്കുക എന്നതാണ് പരിശീലനത്തിന്‍റെ ലക്ഷ്യം. സ്ഥാപനം അടച്ചുപൂട്ടാനുള്ള സാഹചര്യവും അത് പരിഹരിക്കാനുള്ള മാർഗവും ചർച്ച ചെയ്തു. ജീവനക്കാരുടെ ചോദ്യങ്ങൾക്കും ഉദ്യോഗസ്ഥർ മറുപടി നൽകി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...