Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

വാച്ചർ ശക്തിവേലിൻ്റെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് വനം മന്ത്രി

തിരുവനന്തപുരം: ഇടുക്കിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ശക്തിവേലിന്‍റെ കുടുംബത്തിനു 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വനം മന്ത്രി എ കെ ശശീന്ദ്രൻ. ഇടുക്കി ജില്ലയിലെ കാട്ടാന ശല്യം ഉൾപ്പെടെയുള്ള മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാൻ അടിയന്തര യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു. ആനകളെ നിരീക്ഷിക്കാൻ പോയ വാച്ചർമാരുടെ സംഘത്തിന്‍റെ ഭാഗമായിരുന്ന ഫോറസ്റ്റ് വാച്ചർ ശക്തിവേലിൻ്റെ മരണം നിർഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു.

ജനവാസ മേഖലകളിൽ നിന്ന് കാട്ടാനകളെ കാട്ടിലേക്ക് അയയ്ക്കുന്നതിൽ വിദഗ്ദ്ധനായ, ദീർഘകാല അനുഭവമുള്ള വാച്ചറെയാണ് വനം വകുപ്പിനു നഷ്ടമായത്. ശക്തിവേലിന്‍റെ കുടുംബത്തിനു 15 ലക്ഷം രൂപയുടെ നഷ്ടപരിഹാരത്തിനു അർഹതയുണ്ടെന്നും അതിൽ 5 ലക്ഷം രൂപ നാളെ തന്നെ നൽകുമെന്നും മന്ത്രി പറഞ്ഞു. അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്ന മുറയ്ക്ക് ബാക്കി 5 ലക്ഷം രൂപ വനംവകുപ്പ് ഏർപ്പെടുത്തിയ ഇൻഷുറൻസിൽ നിന്ന് നൽകും.

വനം വകുപ്പിന്‍റെ ദ്രുതകർമ്മ സേന വിപുലീകരണം ഉടൻ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ആർ.ആർ.ടി.യുടെ വിപുലീകരണം ധനവകുപ്പിന്‍റെ പരിഗണനയിലാണ്. കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചറുടെ കുടുംബത്തിനു ആശ്രിത നിയമനം നൽകും. വന്യമൃഗങ്ങളുടെ തുടർച്ചയായ വരവ് സംബന്ധിച്ച് വിദഗ്ദ്ധ പഠനം ആവശ്യമാണെന്ന് മന്ത്രി വ്യക്തമാക്കി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...