Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കോട്ടയം സ്വദേശി അരവിന്ദിന്‍റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോട്ടയം: സുഹൃത്തായ സ്ത്രീയുടെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവിന്‍റെ മരണം കൊലപാതകമാണെന്ന് കുടുംബം. കോട്ടയം സ്വദേശി അരവിന്ദിന്‍റെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി. തലയിലെയും ശരീരത്തിലെയും മുറിവുകളാണ് ബന്ധുക്കളുടെ സംശയം ബലപ്പെടുത്തുന്നത്.

അബോധാവസ്ഥയിലായ അരവിന്ദനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഏറ്റുമാനൂരിൽ നിന്ന് വാഹനം വിളിക്കാൻ സ്ത്രീ സുഹൃത്ത് വിസമ്മതിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ അരവിന്ദന്‍റെ പരിചയക്കാരനെ 10 കിലോമീറ്റർ അകലെയുള്ള വയലയിൽ നിന്ന് വിളിച്ചുവരുത്തി മണിക്കൂറുകൾ വൈകിയാണ് ആശുപത്രിയിലെത്തിച്ചത്. ഇതാണ് അരവിന്ദന്‍റെ വീട്ടുകാർക്ക് സംശയം തോന്നാനുള്ള ആദ്യ കാരണം. അരവിന്ദന്‍റെ തലയുടെ പിൻഭാഗത്തുണ്ടായ പരിക്കും ശരീരമാസകലം കണ്ട മറ്റ് മുറിവുകളുമാണ് മരണത്തിൽ ദുരൂഹതയുണ്ടെന്ന് സംശയിക്കാനുള്ള രണ്ടാമത്തെ കാരണം.

ആരോപണവിധേയയായ സ്ത്രീയുടെ സഹോദരനോടൊപ്പമാണ് അരവിന്ദനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിൽ തെറ്റായ വിലാസം നൽകിയ ശേഷം ഇയാൾ ആശുപത്രിയിൽ നിന്നും കടന്നതും കാര്യങ്ങൾ സങ്കീർണ്ണമാക്കുന്നു. അരവിന്ദന്‍റെ കൂടെ ആരുമില്ലാത്തതിനാൽ ചികിത്സ തുടങ്ങാൻ മണിക്കൂറുകളോളം വൈകുകയും ചെയ്തു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...