Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഇ രാമദോസ് അന്തരിച്ചു

ചെന്നൈ: തമിഴ് നടനും സംവിധായകനുമായ ഇ. രാമദോസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 66 വയസായിരുന്നു. മകൻ കലൈ സെൽവനാണ് ഫേസ്ബുക്കിലൂടെ മരണ വാർത്ത അറിയിച്ചത്.

കഴിഞ്ഞ ദിവസം രാവിലെ മുതൽ മൃതദേഹം ചെന്നൈ കെ.കെ റോഡിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിരുന്നു. സിനിമാ രംഗത്തെ പ്രമുഖർ വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ശേഷം സംസ്കാരം നടന്നു. വിഴുപുരത്ത് ജനിച്ച അദ്ദേഹം ചെറുപ്രായത്തിൽ തന്നെ സിനിമ മോഹവുമായി ചെന്നൈയിൽ എത്തി. തുടക്കത്തിൽ ഒരു എഴുത്തുകാരൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം പിന്നീട് സംവിധാനത്തിലേക്ക് ചുവടുവച്ചു. 

‘രാജ രാജ താൻ’, ‘സ്വയംവരം’ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങൾ ഇ. രാമദാസ് സംവിധാനം ചെയ്തു. യുദ്ധം സെയ്, കാക്കി സട്ടൈ, ധർമ്മ ദുരൈ, വിക്രം വേദ, മാരി 2 തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. വിസാരണെ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്‍റെ വേഷം ശ്രദ്ധേയമായിരുന്നു. 

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

KERALA NEWS

തിരുവനന്തപുരം: കറുപ്പ് നിറത്തിൽപ്പെട്ടവർ മോഹിനിയാട്ട മത്സരത്തിന് പങ്കെടുക്കാൻ പാടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്ന് ക്രൂരമായ സൈബർ അതിക്രമം നേരിടുകയാണെന്ന് കലാമണ്ഡലം സത്യഭാമ പറഞ്ഞു. കുടുംബത്തെ വലിച്ചിഴച്ച് അധിക്ഷേപം നടത്തുകയാണ്. ആര്‍എല്‍വി രാമകൃഷ്ണന് പരമാവധി വേദി അനുവദിച്ചു.ആരെയും...