Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

കാട്ടുപന്നികളും കാട്ടാനകളും കുറയുന്നു; വനം വകുപ്പിന്റെ കണക്ക് പുറത്ത്

തൃശ്ശൂർ: കാട്ടുപന്നികളുടെ എണ്ണം കൂടുന്നില്ലെന്നും, കുത്തനെ കുറയുകയാണെന്നും സംസ്ഥാന വനംവകുപ്പ്. 2010 നെ അപേക്ഷിച്ച് 12,906 എണ്ണത്തിന്റെ കുറവുണ്ടായി. കാട്ടാനകളുടെ എണ്ണത്തിലും കുറവുണ്ടായെന്നാണ് വനംവകുപ്പ് പറയുന്നത്. കഴിഞ്ഞ 12 വർഷത്തിനിടെ 356 എണ്ണം കുറഞ്ഞു. പുള്ളിമാനിന്റെ എണ്ണത്തിലും ഗണ്യമായ ഇടിവുണ്ടായിട്ടുണ്ട്. അതേസമയം കടുവ, കാട്ടുപോത്ത്, മ്ലാവ് എന്നിവയുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി.

കേരളത്തിൽ വന്യജീവികളുടെ എണ്ണം വർദ്ധിച്ചുവെന്നും അതാണ് വന്യജീവി ആക്രമണം വർദ്ധിക്കാനുള്ള കാരണമെന്നും വാദമുയരുന്നതിനിടെയാണ് വനംവകുപ്പിന്‍റെ കണക്കുകൾ പുറത്ത് വന്നത്. എന്നാൽ റിപ്പോർട്ട് ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല.

2002ന് ശേഷം കേരളത്തിൽ വന്യജീവികളുടെ പൊതുവായ കണക്കെടുപ്പ് നടന്നിട്ടില്ല. ഓരോ വിഭാഗത്തിലുമുള്ള മൃഗങ്ങളെ പ്രത്യേകം നിരീക്ഷിക്കുന്ന രീതിയാണ് ഇപ്പോൾ പിന്തുടരുന്നത്. കടുവയെയും വരയാടിനെയും മാത്രം ക്യാമറ ഉപയോഗിച്ച് നിരീക്ഷിച്ച് വിവരങ്ങൾ ശേഖരിക്കും. നിലവിൽ കാട്ടാനകളുടെ കണക്കെടുപ്പ് മാത്രമാണ് കൃത്യമായ ഇടവേളകളിൽ നടത്തുന്നത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...