Connect with us

Hi, what are you looking for?

ENTERTAINMENT

വിവാദങ്ങൾ നേട്ടത്തിലേക്ക്; കെ ജി എഫ് ചാപ്റ്റർ 2 നെ മറികടന്ന് ‘പത്താൻ’

ഷാരൂഖ് ഖാൻ ചിത്രം ‘പത്താൻ’ വിവാദങ്ങളിൽ നിന്നും നേട്ടമുണ്ടാക്കിയതായി നിരീക്ഷകർ. നൂറിലധികം രാജ്യങ്ങളിൽ ബുധനാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത്. വിദേശത്ത് 2,500 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.

ഇന്ത്യയിൽ മാത്രം 5,000 സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ ചിത്രം ഇത്ര വിപുലമായ റിലീസ് നടത്തുന്നത്. ഭീഷണിയെ തുടർന്ന് ഉത്തരേന്ത്യയിലെ തിയേറ്ററുകൾക്ക് നേരത്തെ സുരക്ഷ ശക്തമാക്കിയിരുന്നു. ചില ഒറ്റപ്പെട്ട പ്രദേശങ്ങളിലെ പ്രതിഷേധങ്ങൾ ഒഴികെ വലിയ പ്രശ്നങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

മുൻകൂർ ബുക്കിംഗിലും പത്താൻ കുതിപ്പ് നടത്തിയിരുന്നു. ആദ്യ ദിനം 5.21 ലക്ഷം ബുക്കിംഗുമായി പത്താൻ കെ ജി എഫ് ചാപ്റ്റർ 2 നെ പിന്നിലാക്കി ഇന്ത്യയിൽ ഈ വിഭാഗത്തിൽ മുന്നിലെത്തുന്ന രണ്ടാമത്തെ ചിത്രമായി. കെജിഎഫ് ചാപ്റ്റർ 2 ന്‍റെ ആദ്യ ദിവസത്തെ ബുക്കിംഗ് 5.15 ലക്ഷം രൂപയായിരുന്നു. 6.5 ലക്ഷം ടിക്കറ്റുകളുമായി ബാഹുബലി 2 ആണ് ഒന്നാം സ്ഥാനത്ത്.

You May Also Like

WORLD

ആകാശ വിസ്മയക്കാഴ്ച കാണാൻ കാത്തിരിക്കുകയാണ് ലോകം. ഈ വര്‍ഷം ഏപ്രിലില്‍ സമ്പൂര്‍ണ്ണ സൂര്യഗ്രഹണം സംഭവിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏപ്രില്‍ എട്ടിന് ഉച്ചയ്‌ക്ക് 2.12ന് ആരംഭിച്ച് 2.22ന് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാനഡ,...

CRIME

കൊച്ചി: ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വിവാദനായകനായ സ്വയംപ്രഖ്യാപിത ആൾദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു...

KERALA NEWS

ഗർഭിണിയായ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.തിരുവനന്തപുരം കല്ലമ്പലം ഒറ്റൂർ സ്വദേശിനി ലക്ഷ്മി (19) ആണ് മരിച്ചത്. ജനലിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.വർക്കല എസ് പി യുടെ നേതൃത്വത്തിൽ ഫോറൻസിക്...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...