Friday, March 24, 2023

മദപ്പാടുണ്ട്, അക്രമാസക്തനാകും; പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്

മൂന്നാര്‍: മൂന്നാറിലെ പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന മുന്നറിയിപ്പുമായി വനംവകുപ്പ്. മദപ്പാടുള്ളതിനാൽ കൊമ്പൻ അക്രമാസക്തനാകാനും സാധ്യതയുണ്ട്. അതിനാൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

മദപ്പാട് സമയത്ത് പടയപ്പ സാധാരണ കാടു കയറാറാണ് പതിവ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കൊമ്പൻ മദപ്പാടു സമയത്തും ജനവാസ മേഖലയില്‍ തന്നെ തമ്പടിക്കുകയാണ്. മൂന്നാറിലെ കൊമ്പൻ എന്നറിയപ്പെടുന്ന പടയപ്പ സാധാരണയായി ജനങ്ങൾക്ക് ഒരു പ്രശ്നവും ഉണ്ടാക്കാറില്ല. മദപ്പാട് സമയത്ത് ആനകൾ സാധാരണയായി അക്രമാസക്തരാകുന്നതിനാലാണ് ആശങ്ക. അതുകൊണ്ടാണ് പടയപ്പയെ പ്രകോപിപ്പിക്കരുതെന്ന് വനംവകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളിൽ പലരും വാഹനങ്ങളുടെ ഹോണും ലൈറ്റും കത്തിച്ച് പടയപ്പയെ പ്രകോപിപ്പിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ വിനോദസഞ്ചാരികളും നാട്ടുകാരും ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles