Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം; കേരള വിസിയോട് റിപ്പോർട്ട് തേടി ഗവർണർ

തിരുവനന്തപുരം: ചിന്താ ജെറോമിന്‍റെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ റിപ്പോർട്ട് തേടി. ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല വി.സിയോടാണ് റിപ്പോർട്ട് തേടിയത്. ഗവേഷണ പ്രബന്ധത്തിലെ പിഴവ് കേരള സർവകലാശാല പരിശോധിക്കും. പരാതികൾ പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികൾ ഗവർണർ കേരള സർവകലാശാല വി.സിക്ക് കൈമാറും.

ഗവേഷണ പ്രബന്ധത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ച് ചിന്ത ജെറോം ഇന്ന് രംഗത്തെത്തിയിരുന്നു. നോട്ടപ്പിശകിനെ പര്‍വതീകരിച്ചാണ് വിവാദം ഉടലെടുത്തതെന്നും പ്രബന്ധം തിരുത്തി പുസ്തകമായി പ്രസിദ്ധീകരിക്കുമെന്നും ചിന്ത ഇന്ന് പറഞ്ഞിരുന്നു. ഗവേഷണ പ്രബന്ധത്തിനെതിരായ പരാതികളുടെ പശ്ചാത്തലത്തിൽ ചിന്തയുടെ പ്രബന്ധം പരിശോധിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിച്ചേക്കും. ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട രണ്ട് ആരോപണങ്ങളിൽ ആദ്യത്തേതിൽ, ചിന്ത തെറ്റ് സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. പക്ഷേ കോപ്പിയടിയെന്ന രണ്ടാമത്തെ ആരോപണം നിരസിക്കുകയും ആശയം പകർത്തിയതാണെന്ന് സമ്മതിക്കുകയും ചെയ്തു. വിമർശനങ്ങളെ തുറന്ന മനസോടെ സ്വീകരിക്കുന്നുവെന്നും എന്നാൽ തനിക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം പോലും നടത്തിയെന്നും ചിന്ത പറഞ്ഞു. 

ചങ്ങമ്പുഴയുടെ പ്രശസ്തമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ഗുരുതരമായ പിശകാണ് ചിന്തയുടെ ഗവേഷണ പ്രബന്ധത്തിൽ ഉണ്ടായിരുന്നത്. തുടർന്ന് ബോധി കോമൺസ് എന്ന വെബ്സൈറ്റിലെ ഒരു ലേഖനം കോപ്പിയടിച്ചതായി ആരോപണം ഉയർന്നിരുന്നു. ചിന്തയുടെ ഡോക്ടറേറ്റും ഗൈഡായിരുന്ന മുൻ പ്രോ വി.സി അജയകുമാറിന്‍റെ ഗൈഡ്ഷിപ്പും റദ്ദാക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഗവർണർക്കും കേരള വി.സിക്കും പരാതി നൽകിയിട്ടുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

തൃശ്ശൂർ: കറുത്ത നിറമുള്ളവർ മോഹിനിയാട്ടം കളിക്കേണ്ടെന്ന അധിക്ഷേപ നിലപാട് ആവർത്തിച്ച് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണനെ അധിക്ഷേപിക്കുന്ന നിലയിലുള്ള കലാമണ്ഡലം സത്യഭാമയുടെ പ്രസ്താവന വിവാദമായിരുന്നു. പല കോണിൽ നിന്നും...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...