Friday, March 24, 2023

ദളപതി 67-ൽ സഞ്ജയ് ദത്തും; കാരക്റ്റർ പോസ്റ്റർ പുറത്ത്

ലോകേഷ് കനകരാജ്-വിജയ് ചിത്രം ടി 67ൽ പുറത്തുവരുന്ന ഓരോ അപ്ഡേറ്റും സിനിമാ ആരാധകരെ ആവേശഭരിതരാക്കുകയാണ്. വിജയുടെ 67ആമത് ചിത്രത്തെക്കുറിച്ച് നിർമ്മാതാക്കൾ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ബോളിവുഡ് താരം സഞ്ജയ് ദത്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന.

ചിത്രത്തിന്‍റെ നിർമ്മാതാക്കളായ സെവൻ സ്ക്രീൻ സ്റ്റുഡിയോയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സഞ്ജയ് ദത്തിനെ തമിഴ് സിനിമയിൽ അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം ദളപതി 67 ന്‍റെ ഭാ​ഗമാകുന്നുവെന്നും അവർ ട്വീറ്റ് ചെയ്തു. വിജയ് ചിത്രത്തിന്‍റെ വൺ ലൈൻ കേട്ട് ത്രില്ലടിച്ചെന്ന സഞ്ജയ് ദത്തിന്‍റെ വാക്കുകൾ ഉൾക്കൊള്ളുന്ന ഒരു ക്യാരക്ടർ പോസ്റ്ററും നിർമ്മാതാക്കൾ പുറത്തിറക്കിയിട്ടുണ്ട്.

ലോകേഷ് കനകരാജ് യൂണിവേഴ്സ് ചിത്രങ്ങളിൽ ഒന്നായതിനാൽ, ചിത്രത്തിൽ വളരെയധികം പ്രതീക്ഷകളുണ്ട്. സംവിധായകൻ മിഷ്കിൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഭാഗങ്ങൾ കൊടൈക്കനാലിലാണ് ചിത്രീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി ആദ്യവാരം കശ്മീരിലേക്ക് പുറപ്പെടുന്ന സംഘം 60 ദിവസത്തെ ഷൂട്ടിംഗ് ആസൂത്രണം ചെയ്തിട്ടുണ്ട്. വിജയ്, സഞ്ജയ് ദത്ത് എന്നിവരുടെ രംഗങ്ങൾ ഇവിടെ ചിത്രീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles