Friday, March 24, 2023

സൗബിന്‍ ഷാഹിർ ചിത്രം ‘രോമാഞ്ച’ത്തിൻ്റെ ട്രെയിലർ പുറത്ത്

നവാഗതനായ ജിത്തു മാധവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൗബിൻ ഷാഹിർ ചിത്രം ‘രോമാഞ്ചത്തിൻ്റെ’ ട്രെയിലർ പുറത്തിറങ്ങി. 2007 ൽ ബംഗളൂരുവിൽ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഓജോ ബോർഡ് മുന്നിൽ വച്ച് ആത്മാവിനെ ക്ഷണിക്കുന്ന സൗബിൻ ഷാഹിറിനെ ട്രെയിലറിൽ കാണാം. 

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ചിത്രം തിയേറ്ററുകളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. പുതുക്കിയ റിലീസ് തീയതി ഫെബ്രുവരി 3 ആണ്. ജോണ്‍പോള്‍ ജോര്‍ജ് പ്രൊഡക്ഷൻസിന്‍റെയും ഗപ്പി സിനിമാസിന്‍റെയും ബാനറിൽ ജോൺ പോൾ ജോർജ്, ഗിരീഷ് ഗംഗാധരൻ, സൗബിൻ ഷാഹിർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അന്നം ജോൺ പോൾ, സുഷിൻ ശ്യാം എന്നിവർ സഹനിർമ്മാതാക്കളാണ്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles