Friday, March 24, 2023

‘ലാല്‍കൃഷ്ണ വിരാടിയാര്‍’ വീണ്ടുമെത്തുന്നു; ഒന്നിച്ച് ഷാജി കൈലാസും സുരേഷ് ഗോപിയും

സിനിമാ പ്രേമികൾക്കിടയിൽ സജീവ ചർച്ചയിൽ ഇടം നേടിയ ചിത്രങ്ങളിലൊന്നാണ് സുരേഷ് ഗോപിയുടെ ചിന്താമണി കൊലക്കേസ്. ചിത്രത്തിനു രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഏറെ നാളായി വാർത്തകൾ പ്രചരിച്ചിരുന്നു. തിരക്കഥാകൃത്ത് എ കെ സാജൻ ചിത്രത്തിന്‍റെ ഇടവേള വരെയുള്ള രചന പൂർത്തിയാക്കിയതായി സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ പ്രൊജക്റ്റ് ഉറപ്പിച്ചിരിക്കുകയാണ് സംവിധായകൻ ഷാജി കൈലാസ്.

ഷാജി കൈലാസ് തന്നെയാണ് ഈ വിവരം സോഷ്യൽ മീഡിയയിലൂടെ സിനിമാപ്രേമികളുമായി പങ്കുവച്ചത്. ”ഞങ്ങള്‍ മുന്നോട്ടാണ്” എന്ന അടിക്കുറിപ്പോടെ ചിത്രത്തിന്‍റെ ആദ്യ പോസ്റ്ററും അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. ചിത്രത്തിന്‍റെ ടൈറ്റിൽ പോസ്റ്ററിൽ ലാൽ കൃഷ്ണ വിരാടിയാർ എന്ന കഥാപാത്രത്തെ പരാമർശിക്കുന്ന ‘എൽ കെ’ മാത്രമാണ് ഉള്ളത്. തൊട്ടടുത്ത് ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന പുസ്തകങ്ങളിൽ നിന്ന് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്‍റെ മുഖം ദൃശ്യമാകുന്ന രീതിയിലാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രഖ്യാപനത്തിനു വലിയ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles