Friday, March 24, 2023

വെള്ളക്കരം അടയ്ക്കുന്നത് സംബന്ധിച്ച ഉത്തരവ് മരവിപ്പിച്ച് വാട്ടർ അതോറിറ്റി

തിരുവനന്തപുരം: വെള്ളക്കരം അടയ്ക്കുന്നതു സംബന്ധിച്ച ഉത്തരവ് കേരള വാട്ടർ അതോറിട്ടി മരവിപ്പിച്ചു. 500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ ഓൺലൈനായി മാത്രമേ അടയ്ക്കാൻ കഴിയൂ എന്ന ഉത്തരവാണ് കേരള വാട്ടർ അതോറിറ്റി മരവിപ്പിച്ചത്. ഇനി മുതൽ ഉപഭോക്താക്കൾക്ക് ക്യാഷ് കൗണ്ടറുകൾ വഴിയും ഓൺലൈനായും ബില്ലുകൾ അടയ്ക്കാൻ കഴിയും.

500 രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ കൗണ്ടറിൽ സ്വീകരിക്കില്ലെന്ന മുൻ ഉത്തരവ് വൻ പ്രതിഷേധത്തിനു ഇടയാക്കിയിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നതിനാലാണ് മുൻ ഉത്തരവ് മരവിപ്പിക്കുന്നതെന്നാണ് വാട്ടർ അതോറിട്ടിയുടെ വിശദീകരണം.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles