Vismaya News
Connect with us

Hi, what are you looking for?

ENTERTAINMENT

ഞാൻ സിംഗിൾ അല്ല; പ്രണയിനിയുമൊത്തുള്ള ചിത്രങ്ങൾ പങ്കുവെച്ച് കാളിദാസ് ജയറാം

താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടൻ കാളിദാസ് ജയറാം. വാലന്‍റൈൻസ് ദിനത്തിൽ താൻ സിംഗിളല്ലെന്ന ക്യാപ്ഷനോടെ പ്രണയിനി തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രവും കാളിദാസ് പങ്കുവച്ചു.

മോഡലും ലിവാ മിസ് ദിവാ 2021ലെ റണ്ണറപ്പുമായ തരിണി കാളിദാസുമായി വളരെക്കാലമായി പ്രണയത്തിലാണ്. നേരത്തെ കാളിദാസ് പങ്കുവച്ച ഓണാഘോഷ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. ചിത്രത്തിലെ പെൺകുട്ടി ആരാണെന്ന ആരാധകരുടെ ചോദ്യത്തിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്. “മനോഹരമായ ഒരു ദിനത്തിൻ്റെ ഓർമ്മക്ക്” എന്ന അടിക്കുറിപ്പോടെ തരിണിയും ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു.

നൈല ഉഷ, ശിവദ, മുന്ന, റാണി ശരൺ തുടങ്ങി നിരവധി താരങ്ങൾ താരങ്ങൾക്ക് ആശംസകൾ നേർന്നിട്ടുണ്ട്. കാളിദാസിന്‍റെ ആരാധകരും കമന്‍റുകളുമായി എത്തി. ചിലർ ‘ക്യൂട്ട് ജോഡി’, ‘മനോഹരം’ എന്നിങ്ങനെ കമന്‍റ് ചെയ്തപ്പോൾ, ‘ഹൃദയഭേദകമാണ്’, ‘തങ്ങള്‍ ഇപ്പോഴും സിംഗിളാണ്’ തുടങ്ങിയ കമന്‍റുകളും ഉണ്ടായിരുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...