Wednesday, March 22, 2023

ഇടുക്കിയിൽ പാറക്കുളത്തിൽ വീണ് മുത്തശ്ശിയും കൊച്ചുമക്കളും മുങ്ങിമരിച്ചു

ഇടുക്കി: ഇടുക്കി പണിക്കൻകുടിയിൽ മുത്തശ്ശിയും കൊച്ചുമക്കളും പാറക്കുളത്തിൽ വീണ് മുങ്ങിമരിച്ചു. വെള്ളത്തിൽ വീണ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. കൊമ്പൊടിഞ്ഞാൽ സ്വദേശി എൽസമ്മ (55), പേരക്കുട്ടികളായ ആൻ മരിയ (8), അമേയ (4) എന്നിവരാണ് മരിച്ചത്. വൈകിട്ടായിരുന്നു സംഭവം.

വസ്ത്രങ്ങൾ കഴുകാനാണ് ഇവർ പാറക്കുളത്തിലേക്ക് പോയത്. രണ്ട് കുട്ടികളും മുത്തശ്ശിക്കായി വെള്ളം കോരുകയായിരുന്നു. ഇതിനിടെ ഇളയ കുട്ടിയെ വെള്ളത്തിൽ കാണാതായി. കുട്ടിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മുത്തശ്ശി മറ്റേകുട്ടിയെ സ്ഥലത്ത് നിർത്തി നാട്ടുകാരെ വിളിക്കാൻ പോയി. തിരിച്ചെത്തിയപ്പോൾ ആ കുട്ടിയെയും കാണാതായതോടെ മുത്തശ്ശി വെള്ളത്തിൽ ചാടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles